ചാലക്കുടി: ചാലക്കുടിയിൽ തെരുവുനായ് ശല്യം വീണ്ടും വർധിച്ചു. സൗത്ത് ജങ്ഷൻ, മാർക്കറ്റ് റോഡ് ഭാഗത്താണ് ശല്യം രൂക്ഷം. ധാരാളം പേർ യാത്ര ചെയ്യുന്ന മാർക്കറ്റ് റോഡിന് പരിസരത്ത് നിരവധി നായ്ക്കളാണ് അലഞ്ഞുതിരിഞ്ഞു നടക്കുന്നത്. നാട്ടുകാർ ഭയത്തോടെയാണ് ഇതിലെ കടന്നുപോകുന്നത്. അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
അതേസമയം, നഗരസഭയിൽ നായ്ക്കൾക്കുള്ള വാക്സിനേഷൻ ഞായറാഴ്ച മുതൽ ആരംഭിച്ചു. വിവിധ സ്ഥലങ്ങളിൽ സംഘടിപ്പിച്ച ക്യാമ്പിൽ നായ്ക്കളുമായെത്തിയവരുടെ വൻ തിരക്കായിരുന്നു. വാക്സിനേഷനൊപ്പം മൈക്രോ ചിപ്പ് ഘടിപ്പിക്കലും ലൈസൻസ് നൽകലും നടന്നു. വാക്സിനേഷൻ സൗജന്യമാണ്. എന്നാൽ, മൈക്രോ ചിപ്പിന് 350 രൂപ സർവിസ് ചാർജ് ഉടമസ്ഥൻ അടക്കണം.
ലൈസൻസ് ഫീസ് ഇനത്തിൽ നാടൻ നായ്ക്ക് 100 രൂപ, ഹൈബ്രീഡ് ഇനത്തിന് 500 രൂപ, വാണിജ്യ അടിസ്ഥാനത്തിൽ ഉള്ളവക്ക് (വന്ധീകരണം നടത്താത്ത എല്ലാ നായ്ക്കൾക്കും) 1000 എന്നിങ്ങനെ അടക്കണം. നഗരസഭ ലൈസൻസ് എടുക്കാതെ നായ്ക്കളെ വീടുകളിൽ വളർത്തുന്നവർക്കെതിരെ നിയമാനുസൃതം നടപടി സ്വീകരിക്കുമെന്ന് നഗരസഭ അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.