തൃശൂർ: തദ്ദേശ സ്ഥാപനങ്ങളിലെ തെരുവുവിളക്കുകൾ എൽ. ഇ.ഡിയാക്കുന്നതിലൂടെ കെ.എസ്.ഇ.ബിക്ക് നഷ്ടമാവുന്നത് 123 കോടി. കിഫ്ബിയിൽ നിന്നുള്ള സാമ്പത്തിക സഹായത്താൽ തദ്ദേശവകുപ്പ് വഴിയാണ് 'നിലാവ്' എന്ന എൽ.ഇ.ഡി ഊർജനഷ്ട ലഘൂകരണ പദ്ധതി സംസ്ഥാന സർക്കാർ നടപ്പാക്കിവരുന്നത്. ആദ്യഘട്ടത്തിൽ വരുമാന നഷ്ടം ചൂണ്ടിക്കാട്ടി വൈദ്യുതി ബോർഡിനകത്ത് വിമർശനത്തിനിടയാക്കിയ പദ്ധതി നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കെ.എസ്.ഇ.ബിയുടെ വരുമാനത്തിന് തിരിച്ചടിയാവുന്നതോടൊപ്പം തദ്ദേശ സ്ഥാപനങ്ങളുടെ വൈദ്യുതിചെലവിൽ വൻ കുറവും പദ്ധതി നടപ്പാകുന്നതോടെ വന്നേക്കും. സംസ്ഥാനത്തെ 16.24 ലക്ഷം തെരുവുവിളക്കുകളിൽ പ്രതിവർഷം 373 .4 എം.യു (മില്ല്യൻ യൂനിറ്റ്) വൈദ്യുതിയാണ് ഉപയോഗിക്കപ്പെടുന്നത്. യൂനിറ്റിന് 4.62 രൂപ നിരക്കിൽ 203.38 കോടി രൂപ തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് കെ.എസ്.ഇ.ബിക്ക് ലഭിക്കുന്നുണ്ട്. 18 വാട്ട് മുതൽ 110 വാട്ട് വരെയുള്ള എൽ.
ഇ.ഡി ലൈറ്റായി മാറുേമ്പാൾ വൈദ്യുതി ഉപഭോഗ നിരക്ക് 80 കോടിയിലേക്ക് ചുരുങ്ങും. അതായത് പ്രതിവർഷം വൈദ്യുതി ചാർജിനത്തിൽ 123 കോടിയുടെ കുറവാണ് ഈ പദ്ധതി കെ.എസ്.ഇ.ബിക്ക് സമ്മാനിക്കുക. മൂന്ന് വർഷം മുമ്പാണ് 298 കോടി പദ്ധതി മതിപ്പ് കണക്കാക്കി സർക്കാറിെൻറ വൈദ്യുത മേഖലയിലെ മുൻഗണന പദ്ധതിയായി 'നിലാവ്' എൽ.ഇ.ഡി പദ്ധതി ആശയം കെ.എസ്.ഇ.ബി അധികൃതരിൽ നിന്നുതന്നെ ഉരുത്തിരിഞ്ഞത്. ഇതിനായി ഊർജമേഖലയിലെ പൊതു ധനകാര്യ കമ്പനിയായ റൂറൽ ഇലക്ട്രിഫിക്കേഷൻ കോർപറേഷൻ ലിമിറ്റഡിൽ (ആർ.ഇ.സി) നിന്ന് വായ്പ എടുക്കാൻ കിഫ്ബിക്ക് സർക്കാർ അംഗീകാരവും നൽകി. 10.5 ലക്ഷം തെരുവുവിളക്കുകളാണ് പദ്ധതി ഭാഗമായി മാറ്റുക. പദ്ധതി ഭാഗമല്ലാതെ 5.9 ലക്ഷം നേരത്തെ എൽ.ഇ.ഡി ആയിട്ടുണ്ട്. ബാക്കി തെരുവുവിളക്കുകളിൽ 2.5 ലക്ഷം ആദ്യഘട്ടമായും 8.5 ലക്ഷം രണ്ടാംഘട്ടമായും എൽ.ഇ.ഡിയിലേക്ക് മാറും. ഇതിനകം 1.76 ലക്ഷം തെരുവുവിളക്കുകൾ എൽ.ഇ.ഡിയിലേക്ക് മാറി. പദ്ധതിയുടെ 80 ശതമാനം ചെലവ് കിഫ്ബി മുൻകൂറായി നൽകും. ബാക്കി 20 ശതമാനം ഏഴ് വർഷത്തെ നടത്തിപ്പ് കാലാവധിക്കുള്ളിൽ നൽകുമെന്നാണ് ധാരണ. വൈദ്യുതി ഉപഭോഗം കൂടുതലുള്ള 'പീക്ക് അവറിൽ' ഉപേഭാഗം കുറയുമെന്ന ആശ്വാസം ഒഴിച്ച് വരുമാനനഷ്ടം വൻ തിരിച്ചടിയായാണ് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥ സംഘടനകൾ വിലയിരുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.