തൃശൂർ: ലിഫ്റ്റ് ചോദിച്ച് വാഹനങ്ങളിൽ കയറി യാത്ര ചെയ്യുന്ന രീതിയായ ൈഹക്കിങ്ങ് നടത്തി വിദ്യാർഥി ജമ്മുകശ്മീരിലെ ഉയരം കൂടിയ ചുരമായ ഖർതുംഗല പാസിലെത്തി. തൃശൂർ വഴുക്കുമ്പാറ എസ്.എൻ.ജി കോളജ് ബി.ടി.ടി.എം വിദ്യാർഥി ആൻഷിഫാണ് 17,982 അടി ഉയരത്തിലെ ഖർതുംഗല പാസിലെത്തിയത്.
ആഗസ്റ്റ് 18ന് തുടങ്ങിയ യാത്ര ഇന്ത്യയിലെ 29 സംസ്ഥാനങ്ങളിലൂടെയും നേപ്പാൾ, ഭൂട്ടാൻ രാജ്യങ്ങളിലൂടെയും കടന്നുപോകും. മൂന്ന് മാസം കൊണ്ട് യാത്ര പൂർത്തിയാക്കുകയാണ് ലക്ഷ്യം.
18കാരനായ ആൻഷിഫ് മലപ്പുറം ചന്തക്കുന്ന് നെടുമ്പാറ ഷെഹീർ - സാജിത ദമ്പതികളുടെ മകനാണ്. പഠനത്തിനിടെ ചെറിയ തൊഴിലുകൾ ചെയ്ത് സമ്പാദിച്ച തുച്ഛമായ സംഖ്യ മാത്രമാണ് യാത്രക്കായി കരുതിയിരിക്കുന്നത്. ചെലവു കുറഞ്ഞ രീതിയിലൂടെ സ്വപ്നയാത്ര പൂർത്തിയാക്കുകയാണ് ആൻഷിഫിെൻറ ലക്ഷ്യം.
മിക്കപ്പോഴും യാത്ര ചരക്കു വാഹനങ്ങളിലാണ്. കഴിഞ്ഞ അഞ്ചു വർഷമായി ഇതിെൻറ ഒരുക്കത്തിലായിരുന്നു ആൻഷിഫ്. കോവിഡിനോടൊപ്പം ജീവിക്കുക, സാഹസികയാത്ര സാധാരണക്കാർക്ക് അപ്രാപ്യമല്ല എന്ന് തെളിയിക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് യാത്ര.
യാത്രക്കിടെ കോളജിലെ ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാനും സമയം കണ്ടെത്തുന്നുണ്ട്. മൊബൈൽ റേഞ്ച് കുറവായ സ്ഥലങ്ങളിൽ യാത്ര ചെയ്യുമ്പോൾ മാത്രമാണ് ബുദ്ധിമുട്ട് അനുഭവപ്പെടുന്നത്. കോളജിലെ അധ്യാപകരുടേയും സഹപാഠികളുടേയും പിന്തുണ യാത്രക്ക് ഊർജം പകരുന്നു എന്ന് ആൻഷിഫ് പറഞ്ഞു. കോളജ് പ്രിൻസിപ്പൽ ഡോ. എ. സുരേന്ദ്രൻ, അധ്യാപകർ, മാനേജ്മെൻറ് പ്രതിനിധികൾ എന്നിവർ ആൻഷിഫിനെ വിളിച്ച് അഭിനന്ദനം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.