ആമ്പല്ലൂര്‍: റോഡില്‍ നിന്ന് കളഞ്ഞുകിട്ടിയ പണം വിദ്യാര്‍ഥികള്‍ ഉടമക്ക് നല്കി. വെണ്ടോര്‍ സ്വദേശി പല്ലിശേരി ഷോണി ആൻറണിയുടെ 40,000 രൂപയടങ്ങുന്ന പഴ്സാണ് നഷ്ടപ്പെട്ടത്.ബൈക്കില്‍ വരികയായിരുന്ന വിദ്യാര്‍ഥികളായ കാഞ്ഞൂര്‍ താണ്ടിയേക്കല്‍ ജിഗര്‍, ചിറമ്മല്‍ ഗോഡ് വിന് എന്നിവര്‍ക്കാണ് വെണ്ടോരിലെ ഹോട്ടലിന് മുമ്പിലെ റോഡില്‍ നിന്ന് പഴ്സ് കിട്ടിയത്.
ഇവര്‍ പണമടങ്ങിയ പഴ്സ് പുതുക്കാട് പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കുകയായിരുന്നു. പൊലീസ് ഉടമയെ കണ്ടെത്തി സ്റ്റേഷനിൽ വിദ്യാര്‍ഥികള്‍ പണം കൈമാറി. എസ്.എച്ച്.ഒ ഉണ്ണികൃഷ്ണന്, എസ്.ഐ സുരേഷ് എന്നിവരുടെ സാന്നിധ്യത്തിലാണ് പണം കൈമാറിയത്.മാതൃക പ്രവര്‍ത്തനം നടത്തിയ വിദ്യാര്‍ഥികളെ പൊലീസ് അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.