മാള: മേഖലയിൽ കടുത്ത കുടിവെള്ള ക്ഷാമം നേരിടുമ്പോഴും പൈപ്പ് തകർന്ന് കുടിവെള്ളം പാഴാകുന്നു. അന്നമനടയിൽ വാട്ടർ അതോറിറ്റി പൈപ്പ് തകർന്ന് കുടിവെള്ളം റോഡിലൂടെ ഒഴുകി. അധികൃതർ അടിയന്തര നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം വ്യാപകമുണ്ട്. അമ്പഴക്കാട് ഏതാനും ദിവസം മുമ്പ് തകർന്ന പൈപ്പ് തകർന്നത് തൊഴിലാളികൾ എത്തി പുനർനിർമാണം നടത്തിയിരുന്നു. ഇത് വീണ്ടും തകർന്നു. അന്നമനട ടൗണിൽ വെള്ളം റോഡിൽ തളം കെട്ടിനിന്ന് വെള്ളകെട്ട് രൂപാന്തരപ്പെട്ടു.
മാള: ആഴ്ചയിലൊരിക്കലെങ്കിലും കുടിക്കാൻ വെള്ളം തരുമോയെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തിലെ ജലനിധി ഓഫിസിനുമുന്നിൽ കുത്തിയിരുപ്പ് സമരം നടത്തി. മാള പഞ്ചായത്ത് കുടിവെള്ള വിതരണത്തിലെ ഗുരുതരമായ വീഴ്ചകൾ അടിയന്തരമായി പരിഹരിക്കണമെന്നും ആഴ്ചയിലൊരിക്കലെങ്കിലും കുടിവെള്ളമെത്തിച്ച് ദാഹം അകറ്റണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയാണ് സമരം സംഘടിപ്പിച്ചത്. ഹക്കീം ഇക്ബാൽ സമരം ഉദ്ഘാടനം ചെയ്തു.
അബിപ്രസാദ്, എ.എ. അഷ്റഫ്, ശോഭന ഗോകുൽനാഥ്, സോയ് കോലഞ്ചേരി, ടി.കെ. ജിനേഷ്, ഇ.ജെ. ഷിൻറോ, എം.സി. വിനയൻ, പി.ആർ. ജിനേഷ്,മിഥുൻ ജോസ് എന്നിവർ സംസാരിച്ചു.
മാള: പൊയ്യ പഞ്ചായത്തിൽ കുടിവെള്ള ക്ഷാമം രൂക്ഷമാവുന്നു. ജനവാസകേന്ദ്രങ്ങളിൽ കുടിവെള്ളം കിട്ടാക്കനിയാവുകയാണ്. ജലനിധി ജലവിതരണം സുഗമമാകാത്തതാണ് വിനയാവുന്നത്. ജലനിധി പദ്ധതിയിൽ സമ്പൂർണ ജലവിതരണമെന്ന പദ്ധതി പൂർത്തീകരിക്കാനായിട്ടില്ല. ചാലക്കുടി പുഴയിൽനിന്നും വൈന്തല പമ്പിങ് കേന്ദ്രത്തിൽനിന്നുമാണ് കുടിവെള്ള വിതരണം നടക്കുന്നത്. ജലവിതരണം സുഗമമാക്കുന്നതിന് പൊയ്യ പുളിപറമ്പിൽ ജലസംഭരണിയുടെ നിർമാണം പൂർത്തീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.