തൃശൂർ: അന്തരീക്ഷ താപനിലയിലുണ്ടായ വൻ വർധനവ് കന്നുകാലികൾക്കും സൂര്യാതപം എൽക്കാനുള്ള സാധ്യത കൂട്ടുന്നതിനാൽ പകൽ ഒമ്പതിനും അഞ്ചിനും ഇടയിൽ കന്നുകാലികളെ തുറസ്സായ സ്ഥലങ്ങളിൽ കെട്ടിയിടരുതെന്ന് മൃഗസംരക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകി.
സൂര്യാഘാതത്തിന്റെ ലക്ഷണങ്ങളായ തളർച്ച, ഭക്ഷണം വേണ്ടായ്ക, പനി, വായിൽനിന്ന് നുരയും പതയും വരൽ, വായ തുറന്ന ശ്വസനം, പൊള്ളിയ പാടുകൾ എന്നിവ ശ്രദ്ധയിൽപെട്ടാൽ ഉടൻ വെള്ളം നനച്ച് നന്നായി തുടക്കുകയും കുടിക്കാൻ ധാരാളം വെള്ളം നൽകുകയും വിദഗ്ധ ചികിത്സ തേടുകയും വേണമെന്ന് വകുപ്പ് പുറപ്പെടുവിച്ച ജാഗ്രത നിർദേശത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.