തൃശൂര്‍: വെയിറ്ററുടെ സഹായമില്ലാതെ ഹോട്ടലില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തതായി ഐ.ടി കമ്പനിയായ കണ്‍സോള്‍ ടെക്നോ സൊല്യൂഷന് അധികൃതര്‍ പറഞ്ഞു. വാട്സ്ആപ്പിലൂടെ സംവിധാനം പ്രവര്‍ത്തിക്കും. പൊതുവായ വാട്ട്സ്ആപ് നമ്പര്‍ ഹോട്ടലുകള്‍ക്ക് നല്‍കും. അവര്‍ക്കെല്ലാം പ്രത്യേകം ഷോപ്പ് കോഡ് നല്‍കും.
റസ്റ്റോറൻറിലെത്തുന്നവര് വാട്ട്സ്ആപ് നമ്പറിലേക്ക് ഹോട്ടലിെൻറ ഷോപ്പ്കോഡ് സന്ദേശമായി നല്കിയാല് അപ്പോള്‍ തന്നെ മെനുകാര്‍ഡ് ലഭിക്കും. ആഹാരം ടൈപ്പ് ചെയ്തോ വോയ്സ് ആയോ നല്കിയാല് വിവരം ഹോട്ടലിെൻറ അടുക്കളയിലേക്ക് എത്തും.
ഓര്‍ഡര്‍ നല്കുന്ന വ്യക്തിയുടെ പേരും മൊബൈല്‍ നമ്പറും വന്ന സമയവും തീയതിയും ഓര്‍ഡര്‍ ചെയ്ത ആഹാരത്തിെൻറ വിവരവും ടേബിള്‍ നമ്പറും റസ്റ്റോറൻറിെൻറ ഉടമസ്ഥെൻറ എക്സല്‍ ഷീറ്റില്‍ യാന്ത്രികമായി ലഭിക്കും. അരവിന്ദ് മംഗലശ്ശേരി, ടി.ആര്. പ്രവീണ്‍, സുമേഷ് എന്നിവര്‍ വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.