തീവ്രവാദ ഭീഷണി​: തീരദേശത്ത് ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങളുടെ കണക്കെടുക്കുന്നു

അഴീക്കോട്: കടൽ വഴി തീവ്രവാദികള്‍ നുഴഞ്ഞുകയറാമെന്ന ഇൻറലിജൻസ് റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ തീരദേശത്ത് ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങളുടെ കണക്കെടുക്കുന്നു. തീരദേശ പൊലീസും കേന്ദ്ര ഏജൻസികളും സംയുക്തമായാണ് പരിശോധന നടത്തുന്നത്. സർക്കാർ ഉടമസ്ഥതയിലുള്ള ഉപയോഗശൂന്യമായ പഴയ കെട്ടിടങ്ങളിൽ ചിലത് പൊളിച്ചുമാറ്റാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകി. ഏറെക്കാലമായി അടഞ്ഞുകിടക്കുന്ന സ്വകാര്യ കെട്ടിടങ്ങളുടെ ഉടമസ്ഥരെ കണ്ടെത്തി വിവരങ്ങൾ ശേഖരിക്കും. കൃത്യമായ യാത്രാ ഉദ്ദേശ്യമോ രേഖകളോ ഇല്ലാതെ തീര​ദേശത്ത്​ ഏറെനാളായി താമസിക്കുന്ന ഇതര സംസ്ഥാനക്കാരുടെ വിവരങ്ങളും ശേഖരിക്കുന്നുണ്ട്. ഹോട്ടലുകളിലോ ലോഡ്ജുകളിലോ അപരിചിതർ താമസിക്കാനെത്തിയാൽ അറിയിക്കണമെന്ന് ഉടമകൾക്കും പ്രദേശവാസികൾക്കും നിർദേശം നൽകി. കടലിൽ അപരിചിതമായ ബോട്ടുകളോ വള്ളങ്ങളോ കണ്ടാൽ അറിയിക്കണമെന്ന് മത്സ്യത്തൊഴിലാളികൾക്ക്​ നിർദേശം നൽകി.

സുരക്ഷാ ഭീഷണിയുടെ സാഹചര്യത്തിൽ തീരദേശ പൊലീസിെൻറ ബീറ്റ് സംവിധാനവും പരിഷ്കരിച്ചു. ഒരാഴ്ച എന്താണ് ചെയ്യേണ്ടതെന്ന്​ ബീറ്റ് ഓഫിസർമാരെ മുൻകൂട്ടി അറിയിക്കും. നേരത്തെ ഈ സംവിധാനം ഉണ്ടായിരുന്നില്ല. ബീറ്റ് ഓഫിസർമാരെ ഉൾപ്പെടുത്തി വാട്സ്ആപ് ഗ്രൂപ്പുകൾ രൂപവത്കരിച്ചു.

തൃശൂർ റൂറൽ ജില്ല പൊലീസ് മേധാവി പുങ്കുഴലിയുടെ നിർദേശപ്രകാരം പ്രത്യേക സംഘം കോസ്​റ്റൽ പൊലീസി​െൻറ രണ്ട്​ ഇൻറർസെപ്റ്റർ ബോട്ടുകളിൽ 24 മണിക്കൂറും പട്രോളിങ് നടത്തി വരുന്നതായി കോസ്​റ്റൽ പൊലീസ് ഇൻസ്പെക്ടർ സി. ബിനു പറഞ്ഞു. ലൈസന്‍സില്ലാതെ കടലിൽ കണ്ടെത്തിയ മൂന്നു ബോട്ടുകൾ പിടിച്ചെടുത്ത് ഫിഷറീസ് വകുപ്പിന്​ കൈമാറി.

മനുഷ്യക്കടത്ത്: സംശയ സാഹചര്യത്തിൽ കാണുന്നവരെ നിരീക്ഷിക്കണമെന്ന് തീരദേശ പൊലീസ്

അഴീക്കോട്: മനുഷ്യക്കടത്ത് നടത്തുന്നതിന് തമിഴ്നാട്ടിലെ കുളച്ചൽ തീരത്തുനിന്ന് മാരിയൻ എന്ന മത്സ്യബന്ധന ബോട്ട് കാനഡയിലേക്ക് പുറപ്പെട്ടതായി രഹസ്യാന്വേഷണ വിഭാഗത്തി​െൻറ മുന്നറിയിപ്പ് ലഭിച്ചതായി തീരദേശ പൊലീസ് അറിയിച്ചു. ജില്ലയിലെ തീരപ്രദേശങ്ങളിലും ഫിഷ് ലാൻഡിങ് സെൻറുകളിലും സംശയകരമായി കാണുന്ന ആളുകളെയും ദൂരയാത്ര നടത്താനുള്ള തയാറെടുപ്പോടെ ബാഗുകളും മറ്റുമായി വരുന്നവരെയും ശ്രദ്ധയിൽപെട്ടാൽ അറിയിക്കണമെന്ന്​ അഴീക്കോട് കോസ്​റ്റൽ പൊലീസ് എസ്.എച്ച്.ഒ സി. ബിനു അറിയിച്ചു. ​േഫാൺ: 1093 (ടോൾ ഫ്രീ), 04802815100.


Tags:    
News Summary - Terrorist threat: Counting of vacant buildings along the coast

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-24 05:58 GMT