തൃശൂർ: നടുവിലാൽ ജങ്ഷനിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എ.ടി.എമ്മിനോട് ചേർന്ന എ.ഡി.ഡബ്ല്യു.എം തകർത്തനിലയിൽ. ബാങ്കിന്റെ എ.ടി.എമ്മിനോട് ചേർന്ന ഡെപ്പോസിറ്റ് കം വിട്രോവൽ കൗണ്ടറിന്റെ പ്രവേശന ചില്ലു കവാടമാണ് തകർത്തത്. പ്രാഥമിക അന്വേഷണത്തിൽ പണം നിക്ഷേപിക്കുന്ന യന്ത്രം തകർത്തതായി കണ്ടെത്തിയിട്ടില്ല.
ശനിയും ഞായറും ബാങ്ക് അവധിയായതിനാൽ കൗണ്ടറിൽ പരിശോധന നടത്തിയിട്ടില്ല. തിങ്കളാഴ്ച ജീവനക്കാർ എത്തി സി.സി.ടി.വി ഉൾപ്പെടെയുള്ളവ പരിശോധിച്ചാലേ മറ്റു നാശനഷ്ടങ്ങളും പണം കവർന്നിട്ടുണ്ടോയെന്നും അറിയാനാകൂ. പൊലീസ് എത്തി പരിശോധന നടത്തി. ഡോഗ് സ്ക്വാഡും എത്തിയിരുന്നു.
നഗരത്തിലെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന ബാങ്കിന്റെ പണം നിക്ഷേപിക്കുന്ന കൗണ്ടർ തകർത്തത് അമ്പരപ്പിച്ചിരിക്കുകയാണ്. ചില്ലുകഷ്ണങ്ങൾ തെറിച്ച് യന്ത്രത്തിൽ പതിച്ചിട്ടുമുണ്ട്. കഴിഞ്ഞ ദിവസം പാട്ടുരായ്ക്കലിലെ എ.ടി.എം കൗണ്ടറിലേക്ക് സ്ഫോടകവസ്തു എറിഞ്ഞിരുന്നു. അക്കൗണ്ടിൽനിന്ന് ചെക്ക് ബൗൺസിങ് ഫീസ് ഇനത്തിൽ തുക പിടിച്ചതിന്റെ ദേഷ്യത്തിൽ പത്തനംതിട്ട സ്വദേശിയായിരുന്നു എ.ടി.എമ്മിലേക്ക് സ്ഫോടകവസ്തു എറിഞ്ഞത്. മണിക്കൂറുകൾക്കകം ഇയാളെ പൊലീസ് പിടികൂടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.