കൃഷി നനക്കുന്നതിനിടെ കടന്നൽ കുത്തേറ്റയാൾ മരിച്ചു

വേലൂർ (തൃശൂർ): കൃഷി നനക്കുന്നതിനിടെ കടന്നൽ കുത്തേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. വേലൂർ വല്ലൂരാൻ വീട്ടിൽ പൗലോസിന്റെ മകൻ ഷാജുവാണ് (52) മരിച്ചത്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവം.

നോട്ടത്തിനെടുത്ത പറമ്പിലെ കൃഷി നനക്കുവാൻ പോയപ്പോഴാണ് കടന്നലാക്രമണമുണ്ടായത്. നിലവിളി കേട്ട് ഓടിക്കൂടിയ പ്രദേശവാസികൾ ഏറെ നേരം പരിശ്രമിച്ചാണ് ഷാജുവിനെ കടന്നൽകൂട്ടത്തിൽനിന്ന് രക്ഷിച്ച് മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. ഗുരുതര പരിക്കേറ്റ ഷാജു ആശുപത്രിയിൽ ചികിത്സയിലിരിക്കെ അർദ്ധരാത്രി മരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി.

ജെസ്സിയാണ് ഷാജുവിന്റെ ഭാര്യ. മക്കൾ: ജിസ്മോൻ, ജിസ്ന.

Tags:    
News Summary - Man dies after stung by wasps

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.