പെരുമ്പിലാവ്: സ്വകാര്യ ബസ് സ്കൂട്ടറിലിടിച്ച് കടകളിലേക്ക് പാഞ്ഞുകയറി. സ്കൂട്ടർ യാത്രികക്ക് ഗുരുതര പരിക്ക്. ഒതളൂർ തെക്കേപാട്ട് പുതുവീട്ടിൽ ചന്ദ്രന്റെ ഭാര്യ സതീദേവിക്കാണ് (47) പരിക്കേറ്റത്. ഇവർ അമല ആശുപത്രിയിലെ വെന്റിലേറ്ററിലാണ്.
ബുധനാഴ്ച വൈകീട്ട് അഞ്ചോടെ പെരുമ്പിലാവ് പട്ടാമ്പി റോഡിലെ ഇറക്കത്തിലായിരുന്നു അപകടം. ഗുരുവായൂരിൽനിന്ന് പാലക്കാട്ടേക്ക് പോകുന്ന രാജപ്രഭ ബസാണ് അപകടത്തിൽപെട്ടത്. സമീപത്തെ കടകളിലേക്ക് പാഞ്ഞുകയറിയാണ് ബസ് നിന്നത്.
ബസ് യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. സ്റ്റോപ്പിൽ കാത്തുനിൽക്കുന്ന വിദ്യാർഥികളെ കയറ്റാതെ അമിത വേഗതയിൽ വന്ന ബസ് നിയന്ത്രണം വിടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.
റോഡ് വികസനം നടക്കുന്നതിനാൽ കോഴിക്കോട് റോഡിൽനിന്നുള്ള വാഹനങ്ങൾ കാലിച്ചന്ത റോഡ് വഴി പട്ടാമ്പി റോഡിലെത്തി പെരുമ്പിലാവിലേക്കും പട്ടാമ്പി ഭാഗത്തേക്കും പോകുന്നതിനാൽ ജങ്ഷനിലും അപകടം നടന്നിടത്തും വൻ തിരക്കാണ്. ഒരുമാസത്തോളമായി ഗതാഗതം വഴിതിരിച്ചുവിട്ടിട്ടും കലുങ്ക് നിർമാണം പൂർത്തിയാക്കാത്തതിൽ വാഹന യാത്രികരും നാട്ടുകാരും ദുരിതത്തിലാണ്. നിർമാണം മന്ദഗതിയിലാണെന്നും ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.