മാള: ഒടുവിൽ പഴകി ദ്രവിച്ച് തകർന്ന് വീഴാറായ കെട്ടിടം അധികൃതർ തന്നെ പൊളിച്ചുനീക്കി. മാള പഞ്ചായത്തിലെ പഴുക്കരയിലെ റവന്യൂ വകുപ്പിന് കീഴിലുള്ള കെട്ടിടമാണ് പൊളിച്ചുനീക്കിയത്. രണ്ടു പതിറ്റാണ്ടായി ഇത് പ്രവർത്തന രഹിതമായ വില്ലേജ് ഓഫിസ് കെട്ടിടം ആയിരുന്നു. പുനർനിർമാണം സാധ്യമായില്ല. കെട്ടിടം പുതുക്കിപ്പണിത് തൊഴിൽ പരിശീലന കേന്ദ്രമാക്കുമെന്ന ആശയവും പൂവണിഞ്ഞില്ല. കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് കടക്കാനാകാത്ത വിധത്തിൽ കാട് കയറിയിരുന്നു. കെട്ടിടത്തിന് മുകളിൽ മരങ്ങൾ പടർന്ന് ജീർണിച്ചു.
കെട്ടിടത്തിന്റെ ഭിത്തി തകർത്ത് ആല്മരങ്ങള് വളര്‍ന്ന ‘മാധ്യമം’ വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെ അധികൃതർ കെട്ടിടം പൊളിക്കുകയായിരുന്നു. നേരത്തേ വില്ലേജ് ഓഫിസ് സംവിധാനവുമുൾപ്പടെയായിരുന്നു കേന്ദ്രത്തിന്റെ പ്രവർത്തനം നടന്നിരുന്നത്.
വില്ലേജ് ഓഫിസിൽ ഉദ്യോഗസ്ഥനെ സ്ഥിരമായി നിയമിക്കാത്തതാണ് പ്രവര്‍ത്തനം നിലക്കാൻ കാരണമായി പറയുന്നത്. കെട്ടിടം ശോച്യാവസ്ഥയിലായതിൽ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അന്വേഷണവുമായി ഉദ്യോഗസ്ഥർ സഹകരിച്ചില്ലെന്ന് പറയുന്നു. വില്ലേജ് ഓഫിസ് പൂട്ടിയപ്പോള്‍ ദുരിതത്തിലായത് നാട്ടുകാരാണ്. കെട്ടിടം നീക്കിയതോടെ സെന്റർ ശ്രദ്ധേയമായിട്ടുണ്ട്. ആധുനിക രീതിയിൽ കെട്ടിട സമുച്ചയം നിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.