എറിയാട് ഒന്നാം വാർഡിൽ വെള്ളിയാഴ്ച രാത്രി കത്തിനശിച്ച വീട്
എറിയാട്: ആൾ താമസമില്ലാതെ പൂട്ടിക്കിടന്ന വീട് ദുരൂഹ സാഹചര്യത്തിൽ കത്തിനശിച്ചു. ഒന്നാം വാർഡിൽ പടിയത്ത് പള്ളിക്ക് തെക്കുവശം എറിയാട് കറുകപ്പാടത്ത് പുത്തൻവീട്ടിൽ പരേതനായ അബ്ദുറഹ്മാെൻറ ഭാര്യ ഉമ്മുകുൽസുവിെൻറ വീടാണ് വെള്ളിയാഴ്ച രാത്രി 11ന് കത്തിയത്. നേരത്തെ വാടകക്ക് കൊടുത്തിരുന്ന വീടാണിത്.
രണ്ടാഴ്ച മുമ്പ് കടലേറ്റത്തെ തുടർന്ന് സ്ത്രീകൾ ഉൾപ്പെടെ വാടകക്കാർ താമസം മാറി. പിന്നീട് ഇവിടെ വ്യാജവാറ്റ് നടക്കുന്നതായ വിവരത്തിെൻറ അടിസ്ഥാനത്തിൽ രണ്ടു പേരെ വാറ്റുപകരണങ്ങളുമായി കൊടുങ്ങല്ലൂർ പൊലീസ് പിടികൂടിയിരുന്നു. ഇതോടെ വീട്ടുടമ വാടകക്കാരെ ഒഴിവാക്കി. ഇതിലെ പ്രതികളെ വെള്ളിയാഴ്ച തെളിവെടുപ്പിന് കൊണ്ടു വന്നിരുന്നു.
ഇതിനു ശേഷമാണ് അർധരാത്രിയോടെ തീപിടിത്തമുണ്ടായത്. പൊലീസും അഗ്നിസേനയും വാർഡ് അംഗം സാറാബി ഉമ്മറിെൻറ നേതൃത്വത്തിൽ നാട്ടുകാരും ചേർന്നാണ് തീ കെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.