എറിയാട്: സഹപാഠിക്ക് വീട് നിർമിച്ചുനൽകി പി. വെമ്പല്ലൂർ എം.ഇ.എസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂനിറ്റ്. 'തണൽ-സ്നേഹഭവനം' പദ്ധതിയിലൂടെയാണ് എൻ.എസ്.എസ് വളൻറിയർമാർ വീട് നിർമിച്ച് നൽകിയത്. എറിയാട് ഗ്രാമപഞ്ചായത്തിൽ നിർമാണം പൂർത്തിയായ വീടിെൻറ താക്കോൽദാനം ശനിയാഴ്ച മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിക്കും.
ഈ വർഷം, ജില്ലയിൽ മൂന്ന് സഹപാഠികൾക്കാണ് എൻ.എസ്.എസ് വളൻറിയർമാർ വീട് നിർമിച്ച് നൽകുന്നത്. മറ്റ് രണ്ട് വീടുകളുടെ നിർമാണം അന്തിമഘട്ടത്തിലാണ്. ജില്ലയിലെ പതിനായിരത്തിലധികം വരുന്ന ഹയർ സെക്കൻഡറി എൻ.എസ്.എസ് വളൻറിയർമാർ നിരവധി ചലഞ്ചുകളിലൂടെയാണ് മൂന്ന് വീടുകൾക്കുള്ള വിഭവസമാഹരണം നടത്തിയത്. പാഴ്വസ്തുക്കൾ ശേഖരിച്ചും ഫുഡ് ചലഞ്ചുകൾ സംഘടിപ്പിച്ചും ഗുണഭോക്താവ് അടങ്ങുന്ന യൂനിറ്റിലെ വളൻറിയർമാർ കണ്ടെത്തിയ തുകയും നിർമാണത്തിന് ഉപയോഗിച്ചു.
ജില്ലയിലെ സ്കൂളുകളിലെ ഭവനരഹിതരായ വിദ്യാർഥികളിൽനിന്ന് മറ്റ് ഭവനപദ്ധതിയിൽ ഉൾപ്പെടാൻ കഴിയാത്തവരെ മുൻഗണനാക്രമത്തിലൂടെയാണ് കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.