അപകടത്തിൽ മറിഞ്ഞ വാഹനത്തിൽനിന്ന് ചെമ്മീൻ
റോഡിൽ ചിതറിയ നിലയിൽ
കൊടുങ്ങല്ലൂർ: ദേശീയപാത ശ്രീനാരായണപുരത്ത് ചെമ്മീൻ കയറ്റിവന്ന പിക്അപ് ലോറി നിയന്ത്രണംവിട്ട് മറിഞ്ഞു. ശ്രീനാരായണപുരം സെന്ററിലെ വളവിൽ വെള്ളിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്. 54 പെട്ടി ചെമ്മീൻ സ്ഥലത്താകെ നിറഞ്ഞ് കിടക്കുന്ന അവസ്ഥയിലായിരുന്നു. കാസർകോട്ടുനിന്ന് അരൂരിലേക്ക് ചെമ്മീൻ കയറ്റിപ്പോകുകയായിരുന്ന വാഹനമാണ് അപകടത്തിൽപെട്ടത്. ഡ്രൈവർ അമൃതേശ്വർ, സഹായി ജിത്ത് എന്നിവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തെ തുടർന്ന് ചെമ്മീൻ റോഡിൽ ചിതറി വീഴുകയും വാഹനത്തിലെ ഡീസൽ ചോർന്നൊഴുകുകയും ചെയ്തു.
സ്ഥലത്തെത്തിയ കൊടുങ്ങല്ലൂർ അഗ്നിരക്ഷ സേന ഗ്രേഡ് അസി. സ്റ്റേഷൻ ഓഫിസർ പി.ബി. സുനിയുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ കെ.വി. ബിനുരാജ്, കെ.ആർ. സലിൽ, അനീഷ് കുമാർ, ഹോംഗാർഡ് ജനാർദനൻ എന്നിവരും നാട്ടുകാരും ചേർന്ന് വാഹനം ഉയർത്തി റോഡരികിലേക്ക് മാറ്റി ഗതാഗത തടസ്സം പരിഹരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.