തൃശൂർ: ഇറച്ചിയരക്കുന്ന യന്ത്രത്തിൽ കൈ കുടുങ്ങിയ യുവാവിനെ മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. തൃശൂർ എം.ജി റോഡിലെ തസ്കിൻ റസ്റ്റാറൻറ് ജീവനക്കാരൻ ബീഹാർ സ്വദേശി മുഹമ്മദ് മുഷറഫിെൻറ കൈപ്പത്തിയാണ് കട്ട്ലെറ്റിനായി ഇറച്ചി അരച്ചെടുക്കുന്ന യന്ത്രത്തിൽ കുടുങ്ങിയത്. തുടർന്ന് തൃശൂർ അഗ്നിരക്ഷാസേനയെ വിളിക്കുകയായിരുന്നു.
വേദനകൊണ്ട് നിലവിളിച്ച മുഹമ്മദ് തളർന്ന അവസ്ഥയിലായിരുന്നു. ഫയർഫോഴ്സ് സംഘം യുവാവിനെ ജില്ല ജനറൽ ആശുപത്രിയിൽ എത്തിച്ച് സെഡേഷൻ നൽകി. തുടർന്ന് അഗ്നിരക്ഷ നിലയത്തിൽ എത്തിച്ച ശേഷം ഹൈഡഡ്രോളിക് കട്ടർ ഉപയോഗിച്ച് മെഷീൻ അറുത്ത്മാറ്റുകയായിരുന്നു. കൈവിരലുകൾക്ക് ക്ഷതമേറ്റ മുഹമ്മദിനെ തൃശൂർ ജൂബിലി മിഷൻ ആശുപത്രിൽ പ്രവേശിപ്പിച്ചു.
അസി. സ്റ്റേഷൻ ഓഫിസർ ബൽറാം ബാബുവിെൻറ നേതൃത്വത്തിൽ സീനിയർ ഫയർ റെസ്ക്യൂ ഓഫിസർമാരായ രാജൻ, ജോജി വർഗീസ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാർ വി.എസ്. സ്മിനേഷ് കുമാർ, മധു പ്രസാദ്, സൻജിത്, ദിനേഷ്, ജിൻസ്, ഫൈസൽ, വിബിൻ ബാബു, ശോബിൻ ദാസ്, മണികണ്ഠൻ, ഫയർ റെസ്ക്യൂ ഓഫിസർ ഡ്രൈവർ എഡ്വാർഡ്, ബിനോദ് ഹോംഗാർഡ് രാജീവ്, രാജൻ എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.