ഗുരുവായൂർ: ക്ഷേത്രത്തില്‍ തൃപ്പുത്തരി ആഘോഷിച്ചു. പുതുതായി കൊയ്തെടുത്ത നെല്ലിെൻറ അരികൊണ്ട് നിവേദ്യവും ഇടിച്ചുപിഴിഞ്ഞ പായസും നിവേദിച്ചായിരുന്നു ചടങ്ങ്.പുത്തരി നിവേദ്യത്തോടൊപ്പം ഉപ്പുമാങ്ങയും പത്തിലക്കറിയും പുത്തരിച്ചുണ്ട ഉപ്പേരിയും നെയ്യപ്പവും പഴംനുറുക്കും വിശേഷ വിഭവങ്ങളായി. കാളന്, എരിശ്ശേരി, പഴപ്രഥമന്‍, ഉറതൈര്, വെണ്ണ, വറുത്തുപ്പേരി, പാല്‍പ്പായസം എന്നിവയും സ്വര്‍ണപ്പാത്രങ്ങളില്‍ നിവേദിച്ചു.
ഔഷധസസ്യമായ ഉഴിഞ്ഞയുടെ വള്ളി ചുറ്റിയ ഉരുളിയിലാണ് പുത്തരിപ്പായസം ശ്രീലകത്തേക്ക് എഴുന്നള്ളിച്ചത്. പുതിയ നെല്ലിെൻറ അരി, നാളികേരപ്പാൽ, ശർക്കര, പഴം എന്നിവ ചേർത്ത് കീഴ്ശാന്തി നമ്പൂതിരിമാരാണ് ഇടിച്ചുപിഴിഞ്ഞ പായസം തയാറാക്കിയത്. ഉച്ചപ്പൂജ കഴിഞ്ഞ് ശ്രീഭൂതബലിയും നടന്നു. പൂജകൾക്ക് തന്ത്രി ചേന്നാസ് ശ്രീകാന്ത് നമ്പൂതിരിപ്പാട് കാർമികനായി. കോവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ ഭക്തർക്ക് പായസം ശീട്ടാക്കിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.