തൃശൂർ: ആഗോളതലത്തിൽ നടന്ന സൈക്ലത്തണിൽ പങ്കാളികളായി തൃശൂരും. കോവിഡിനെ തുടർന്ന് അവശരായവരെ സഹായിക്കുക ലക്ഷ്യമാക്കി ആരംഭിച്ച മിഷൻ ബെറ്റർ ടുമാറോ സംഘടനയുടെ ആഗോളതല പ്രവർത്തന ഭാഗമായാണ് സൈക്കിൾ റാലി നടന്നത്.
ഐ.ജി പി. വിജയന്റെ മാർഗനിർദേശത്തിലാണ് സംഘടനയുടെ പ്രവർത്തനം. കേരള പൊലീസ് അക്കാദമി മുൻവശത്തുനിന്ന് ആരംഭിച്ച റാലി പൊലീസ് ക്രിമിനോളജിസ്റ്റ് ഡോ. ജയേഷ് കെ. ജോസഫ് ഫ്ലാഗ്ഓഫ് ചെയ്തു. നഗരം ചുറ്റി വടക്കുന്നാഥൻ ക്ഷേത്രമൈതാനിയിലെ വിദ്യാർഥി കോർണറിൽ സമാപിച്ചു.
ചാലക്കുടിയിൽനിന്ന് എത്തിയ റാലിയും ഇവിടെ സംഗമിച്ചു. കോഓഡിനേറ്റർ കെ.പി. വിനോദ് കുമാർ നേതൃത്വം നൽകി. 50 പേരാണ് റാലിയിൽ പങ്കെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.