തൃശൂർ: പദ്ധതി നിർവഹണത്തിലെ കെടുകാര്യസ്തതകൾ അക്കമിട്ടുനിരത്തിയ തൃശൂർ കോർപറേഷന്റെ ഓഡിറ്റ് റിപ്പോർട്ട് കൂടുതൽ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. കഴിഞ്ഞ മൂന്നുവർഷങ്ങളിലെ കണക്ക് വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ആസൂത്രണം ചെയ്യുന്ന പദ്ധതികളിൽ മുക്കാൽ ഭാഗവും നടപ്പാക്കുന്നില്ലെന്ന് ഓഡിറ്റ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വർഷങ്ങളിൽ ആസൂത്രണം ചെയ്തതിൽ 1367 പദ്ധതികൾ നടപ്പാക്കാൻ കോർപറേഷനായിട്ടില്ല.
ആകെയുള്ളതിൽ 65 ശതമാനം തുകയും ചെലവഴിച്ചിട്ടുമില്ല. യാതൊരു സാധ്യതാ പഠനവും നടത്താതെ ഉപയോഗ യോഗ്യമല്ലാത്ത നിരവധി നിർമാണ പ്രവർത്തനങ്ങൾ നടത്തിയതുവഴി കോടികൾ നഷ്ടം വരുത്തിയെന്നും ഓഡിറ്റ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. തദ്ദേശ സ്വയംഭരണ വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ നിർവഹണ ഉദ്യോഗസ്ഥനായുള്ള പദ്ധതികളാണ് നടപ്പാക്കാത്തവയിൽ ഏറ്റവും കൂടുതൽ. തൊട്ടുപിന്നിൽ കോർപറേഷൻ ഹെൽത്ത് ഓഫിസറാണുള്ളത്. 12 പദ്ധതികളാണ് ഹെൽത്ത് ഓഫിസർ നിർവഹണ ഉദ്യോഗസ്ഥനായിട്ടുള്ളതിൽ നടപ്പാക്കാതെയുള്ളത്. ഇതുമത്രം ഏകദേശം എട്ട് കോടിയുടെ അടുത്ത് അടങ്കൽ തുകയുള്ളതാണ്.
നടപ്പാക്കാത്ത പദ്ധതികളിൽ പ്രധാനപ്പെട്ടവ
- കൃഷി ഡെപ്യൂട്ടി ഡയറക്ടർ നിർവഹണ ഉദ്യോഗസ്ഥനായി നടപ്പാക്കേണ്ട 53 ലക്ഷം രൂപ ചെലവഴിച്ചുള്ള മൺചട്ടി നിറച്ച പച്ചക്കറി തൈ വിതരണം
- 22500000 രൂപ അടങ്കൽ തുകയുള്ള കോർപറേഷൻ സെക്രട്ടറി നിർവഹണ ഉദ്യോഗസ്ഥനായുള്ള അർബൻ ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകളുടെ നടത്തിപ്പ്
- പട്ടിക ജാതി വികസന ഓഫിസർ നിർവഹണ ഉദ്യോഗസ്ഥനായുള്ള രണ്ട് ലക്ഷം രൂപയുടെ പട്ടിക വർഗ മെറിറ്റ് സ്കോളർഷിപ്പ്
- ഡയാലിസിസ് രോഗികൾക്ക് ധനസഹായത്തിനുള്ള നാല് ലക്ഷം രൂപയുടെ പദ്ധതി ഗവ. ആശുപത്രി മെഡിക്കൽ ഓഫിസർ നടപ്പാക്കിയിട്ടില്ല
- ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ നിർവഹണ ഉദ്യോഗസ്ഥനായുള്ള സമഗ്ര വിദ്യാഭ്യാസ പരിപാടിക്കുള്ള 10 ലക്ഷം, സ്കൂളുകൾക്ക് കമ്പ്യൂട്ടറിനുള്ള 10 ലക്ഷം, സ്കൂളുകൾക്ക് ഫർണിച്ചറിനുള്ള 25 ലക്ഷം എന്നിവയും നടപ്പാക്കാതെ നഷ്ടപ്പെടുത്തി.
- കോർപറേഷൻ പരിധിയിലെ ഒട്ടുമിക്ക റോഡുകളിലും കഴിഞ്ഞ മൂന്ന് വർഷം തൊട്ടിട്ടില്ല എന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു
- കണ്ടിജന്റ് തൊഴിലാളികൾക്ക് യൂനിഫോം
- കോർപറേഷന് ആവശ്യമായ ശുചീകരണ സാമഗ്രികൾ വാങ്ങൽ
- കൊതുക് നിവാരണത്തിനുള്ള മരുന്ന് വാങ്ങൽ
- ഭിന്നശേഷിക്കാർക്കുള്ള സ്കൂട്ടർ വിതരണം
- കുടുംബശ്രീ ഓഫിസുകൾക്ക് സമീപം വനിത ജിം
- പകൽവീടുകളിലേക്കുള്ള ഫർണിച്ചറുകൾ
- അതിദാരിദ്ര്യം പദ്ധതി മൈക്രോ പ്ലാൻ എസ.സി ഫണ്ട് -456000 അടങ്കൽ തുക
- ജില്ല പഞ്ചായത്ത് സംഘടിപ്പിക്കുന്ന സാംസ്കാരിക പരിപാടിക്കുള്ള വിഹിതം -അഞ്ച് ലക്ഷം
- ഇതര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകേണ്ട കോർപറേഷൻ വിഹിതം -306964028 രൂപ
- ഇ.എം.എസ് ഫ്ലാറ്റ് നവീകരണം രണ്ടാം ഘട്ടം -25 ലക്ഷം
- 2023ലെ തൃശൂർ പൂരത്തോടനുബന്ധിച്ച് റോഡുകളുടെ അടിയന്തര നവീകരണം -1100000 രൂപ
- 2023ലെ തൃശൂർ പൂരത്തോടനുബന്ധിച്ച് സബ് വേകളുടെ പെയ്ന്റിങ് -495000 രൂപ
- മാലിന്യ നിർമാർജനത്തിന് ട്രെയിലർ ട്രാക്ടർ വാങ്ങൽ -1300000
- പാറമേക്കാവ് സബ് വേ വൈദ്യുതീകരണം -37000
- ഡിവിഷൻ 44ലെ പട്ടികജാതി കമ്യൂണിറ്റി ഹാൾ എസ്.സി ഫണ്ട് പരിപാലനം -ഏഴ് ലക്ഷം
- ഡിവിഷൻ 49ലെ എസ്.സി കോളനി റോഡ് ടാറിങ് -3040000 രൂപ.
- പട്ടാളം ചന്തയിൽ കാന നിർമാണം, റോഡ് കോൺക്രീറ്റിങ് -നാലര കോടി രൂപ
- ജയ്ഹിന്ദ് കെട്ടിടത്തിലെ ചോർച്ച അടിയന്തരമായി പരിഹരിക്കാൻ -നാല് ലക്ഷം
- ലാലൂർ ശ്മശാനത്തിൽ ജനറേറ്റർ സ്ഥാപിക്കൽ -10 ലക്ഷം
- കുര്യച്ചിറ ഒ.ഡബ്ല്യു.സി പ്ലാന്റ് അറ്റകുറ്റപ്പണി -63 ലക്ഷം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.