തൃശൂർ: ഒാൺലൈൻ പഠനത്തിൽ സംസ്ഥാനത്ത് മാതൃകയാവുകയാണ് വിദ്യാഭ്യാസ മന്ത്രിയുടെ ജില്ലയായ തൃശൂർ. വിദ്യാർഥികൾക്ക് വിക്ടേഴ്സ് ചാനലിൽ ക്ലാസിന് ഭൗതിക സാഹചര്യം ഒരുക്കുക മാത്രമല്ല രക്ഷിതാക്കളെയും അധ്യാപകരെയും വിവര സാേങ്കതികതയുടെ ചരടിൽ കോർത്ത് മുന്നേറുകയാണ് ജില്ല.
സംസ്ഥാനത്തുതന്നെ ആദ്യമായി ഒാൺലൈൻ പി.ടി.എ യോഗം നടത്തിയത് തൃശൂരിലാണ്. 946 സ്കൂളുകളിലും യോഗം നടത്തി. മാത്രമല്ല എല്ലാ സ്കൂളുകളിലും സ്കൂൾ റിസോഴ്സ് ഗ്രൂപ്പുകളും സജീവമായതും ജില്ലയിലാണ്. ഇവയെല്ലാം നിരീക്ഷിച്ച് പോരായ്മകൾ പരിഹരിക്കുവാൻ അധ്യാപകനായ മന്ത്രിയുടെ സാന്നിധ്യവുമുണ്ട്.
കൂടാതെ ഒന്നുമുതൽ 10 വരെ ക്ലാസുകൾക്ക് ഡയറ്റ് ഫാക്കൽട്ടിയും ബി.ആർ.സി അംഗവും ഉൾപ്പെടുന്ന ഒാൺലെൻ ഗ്രൂപ്പും സജീവമാണ്. 3,43,367 വിദ്യാർഥികളാണ് ജില്ലയിൽ ആകെയുള്ളത്. ഇനിയും 350 കുട്ടികൾക്ക് ടി.വിയോ അല്ലെങ്കിൽ സ്മാർട്ട് ഫോണുകളോ ആവശ്യമാണ്.
എന്നാൽ, ഇവർക്ക് ഒാൺലൈൻ ക്ലാസ് കാണുന്നതിന് സൗകര്യമുണ്ട്. അതിരപ്പിള്ളി, മലക്കപ്പാറ അടക്കം 26 കേന്ദ്രങ്ങളിൽ പൊതു കേന്ദ്രങ്ങളിൽ സൗകര്യം ഒരുക്കിയിട്ടുള്ളത്. ഇങ്ങനെ ഒന്നിച്ചിരുന്ന് പഠിക്കുന്നവർക്ക് വ്യക്തിഗത സൗകര്യം ഒരുക്കാൻ സ്പോൺസർമാരെ തേടുന്നുണ്ട്.
രാഷ്ട്രീയ, സാംസ്കാരിക പാർട്ടികളും പൂർവവിദ്യാർഥി സംഘടനകളും വ്യവസായ സ്ഥാപനങ്ങളും അടക്കം സൗജന്യമായി ഓൺലൈൻ പഠനസൗകര്യം ഒരുക്കാൻ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.