തൃശൂർ: മോഡൽ ഗേൾസ് സ്കൂൾ സൈക്കിൾ ഷെഡിൽ അവശ നിലയിൽ കണ്ടെത്തിയ മൂരിക്കുട്ടിക്ക് മൃഗസ്നേഹികളുടെ കരുതൽ തുണയായി. പീപ്ൾ ഫോർ ജസ്റ്റിസ് പ്രവർത്തകനായ മാടക്കത്ര സ്വദേശി മനോജാണ് അഞ്ചുദിവസം മുമ്പ് നടക്കാനാവാത്ത വിധം അവശനായ രണ്ടര വയസ്സുള്ള മൂരിക്കുട്ടിയെ കണ്ടെത്തിയത്. ഒന്നും കഴിക്കാനാവാത്ത അവസ്ഥയിലായിരുന്നു.
കോർപറേഷനിലെ ജൂനിയർ ഡോക്ടറുടെ സഹായത്തിൽ മനോജും സംഘവും മരുന്ന് കൊടുത്തെങ്കിലും അത് തുപ്പിക്കളഞ്ഞു. പിന്നീട് ഗ്ലൂക്കോസ് കൊടുത്തുതുടങ്ങി. ആൻറിബയോട്ടിക് കൊടുത്ത് തുടങ്ങിയതോടെ തല ഉയർത്താമെന്ന അവസ്ഥയിലെത്തിയിട്ടുണ്ട്. ഒരുപക്ഷേ ക്ഷയരോഗത്തിെൻറ ലക്ഷണമാകാം. എന്നാൽ, ലോക്ഡൗൺ കാരണം പരിശോധിച്ച് രോഗകാരണം കണ്ടെത്താനായിട്ടില്ലെന്ന് മനോജ് പറഞ്ഞു.
ഒരു കുളമ്പിൽ പുണ്ണ് ബാധിച്ചിട്ടുണ്ട്. മോഡൽ സ്കൂളിെൻറ സൈക്കിൾ ഷെഡിൽ തന്നെയാണ് മൂരിക്കുട്ടി കിടക്കുന്നത്. ആരോഗ്യം മെച്ചപ്പെട്ടിട്ടുണ്ടെന്ന് കോർപറേഷനിലെ മൃഗഡോക്ടർ വീണ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.