തൃപ്രയാർ: ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് ആദ്യഘട്ടത്തിൽ വിളിച്ചുകൂട്ടിയ യോഗത്തിൽ എടമുട്ടത്ത് അടിപ്പാത നിർമിക്കണമെന്ന് ആവശ്യപ്പെടാൻ ആളുണ്ടായിരുന്നില്ലെന്ന് ടി.എൻ. പ്രതാപൻ എം.പി. അന്നത്തെ യോഗം പഞ്ചായത്ത് ഭരണസമിതിക്ക് നേതൃത്വം നൽകിയിരുന്നവർ ബഹിഷ്കരിച്ചിരുന്നു.
എടമുട്ടത്ത് അടിപ്പാതക്ക് അവസരമില്ലെന്നാണ് അന്ന് ദേശീയപാത അധികൃതർ അറിയിച്ചിരുന്നത്. ഒരുമിച്ച് നിന്ന് സമരങ്ങളിലൂടെ അടിപ്പാത നേടിയെടുക്കാൻ ശ്രമിക്കാമെന്നും എം.പി പറഞ്ഞു. ദേശീയപാത 66 എടമുട്ടത്ത് അടിപ്പാത നിർമിക്കണമെന്നാവശ്യപ്പെട്ട് സമരസമിതി സംഘടിപ്പിച്ച കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു ടി.എൻ. പ്രതാപൻ എം.പി. സമരസമിതി ചെയർമാൻ ശ്രേയസ് രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.
ഇ.ടി. ടൈസൺ എം.എൽ.എ, ജില്ല പഞ്ചായത്ത് അംഗം മജ്ജുള അരുണൻ, വലപ്പാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ആർ. ജിത്ത്, പഞ്ചായത്ത് അംഗങ്ങളായ അജ്മൽ ഷെരീഫ്, ഫാത്തിമ സലീം, ഷൈൻ നെടിയിരിപ്പിൽ എന്നിവരും വസന്ത വേലായുധൻ, അനിത തൃതീപ് കുമാർ, ഫാത്തിമ അഷറഫ്, ജിതേഷ് കാരയിൽ, എം.എം. ഇഖ്ബാൽ, അബൂബക്കർ മുത്തൂസ്, ഷാജു, ഹമീദ് പള്ളി തോട്ടുങ്ങൽ, ഇ.ആർ.രാജൻ എന്നിവരും പങ്കെടുത്തു. വ്യാപാരികൾ കൺവെൻഷനു പിന്തുണ പ്രഖ്യാപിച്ച് ഉച്ചക്കുശേഷം കടകളടച്ച് ഹർത്താൽ ആചരിച്ചു.
തൃപ്രയാർ: നാട്ടിക അടിപ്പാത ജനകീയ സമര സമിതി ടി.എൻ. പ്രതാപൻ എം.പിക്ക് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര പൊതുഗതാഗത മന്ത്രി നിതിൻ ഗഡ്കരി, ദേശീയപാത അതോറിറ്റി ചെയർമാൻ, േപ്രാജക്ട് ഡയറക്ടർ അസ്തുൽ ശർമ എന്നിവർക്ക് എം.പി കത്ത് നൽകി.
നാട്ടിക അടിപ്പാതക്കായി ഏതറ്റം വരെ പോകുമെന്നും അടിപ്പാത സമര സമിതിയോടൊപ്പം ഒരേ മനസ്സോടെ കൂടെ ഉണ്ടാകുമെന്നും സമരപ്രഖ്യാപന കൺവെൻഷൻ ഉദ്ഘാടനം ചെയ്യുന്നതിനിടെ സമരസമിതിക്ക് എം.പി ഉറപ്പ് നൽകിയിരുന്നു.
നാട്ടികയിലെ കോളജുകൾ, പോളിടെക്നിക്, ഹൈസ്കൂളുകൾ, സർക്കാർ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, ആശുപത്രികൾ, വ്യാപാര സ്ഥാപനങ്ങൾ തുടങ്ങിയവ എടുത്തുപറഞ്ഞ് അടിപ്പാത അനിവാര്യമാണെന്ന് കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.