നാ​ട്ടി​ക പ​ഞ്ചാ​യ​ത്ത് ഒ​മ്പ​താം

വാ​ർ​ഡി​ൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട പി. ​വി​നു, ചൊ​വ്വ​ന്നൂ​ർ പ​ഞ്ചാ​യ​ത്ത് മൂ​ന്നാം

വാ​ർ​ഡി​ൽ​നിന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സെ​ബി മ​ണ്ടു​മ്പാ​ൽ, കൊ​ടു​ങ്ങ​ല്ലൂ​ർ ന​ഗ​ര​സ​ഭ​ ചേ​ര​മാ​ൻ ജു​മാ മ​സ്ജി​ദ് 41ാം

വാ​ർ​ഡി​ൽനിന്ന് തെ​രഞ്ഞെ​ടു​ക്കപ്പെട്ട

ഗീ​താ റാ​ണി

തദ്ദേശ ഉപതെരഞ്ഞെടുപ്പ്: നാ​ട്ടി​കയിലും ചൊ​വ്വ​ന്നൂ​രിലും കോൺഗ്രസ്; കൊ​ടു​ങ്ങ​ല്ലൂ​ർ നി​ലനി​ർ​ത്തി ബി.​ജെ.​പി

തൃ​പ്ര​യാ​ർ: നാ​ട്ടി​ക പ​ഞ്ചാ​യ​ത്ത് ഒ​മ്പ​താം വാ​ർ​ഡി​ലേ​ക്ക് ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു.​ഡി.​എ​ഫി​ന് ജ​യം. സി.​പി.​എ​മ്മി​ൽ നി​ന്ന് യു.​ഡി.​എ​ഫ് സീ​റ്റ് പി​ടി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു.

കോ​ൺ​ഗ്ര​സി​ലെ പി. ​വി​നു​വാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. സി.​പി.​എം സ്ഥാ​നാ​ർ​ഥി വി. ​ശ്രീ​കു​മാ​റി​നെ 115 വോ​ട്ടി​നാ​ണ് വി​നു പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ആ​കെ പോ​ൾ ചെ​യ്ത 1107 വോ​ട്ടി​ൽ പി. ​വി​നു - 525, വി. ​ശ്രീ​കു​മാ​ർ -410, ജ്യോ​തി​ദാ​സ് (ബി.​ജെ.​പി) -172 എ​ന്നി​വ​യാ​ണ് ല​ഭി​ച്ച വോ​ട്ടു​ക​ൾ. 14 അം​ഗ ഭ​ര​ണ​സ​മി​തി​യി​ൽ സി.​പി.​എം -ആ​റ്, യു.​ഡി.​എ​ഫ് -അ​ഞ്ച്, ബി.​ജെ.​പി -മൂ​ന്ന് എ​ന്നി​വ​യാ​യി​രു​ന്നു ക​ക്ഷി​നി​ല.

സി.​പി.​എം അം​ഗ​ങ്ങ​ളാ​ണ് പ്ര​സി​ഡ​ന്റ്, വൈ​സ് പ്ര​സി​ഡ​ന്റ് സ്ഥാ​ന​ങ്ങ​ൾ വ​ഹി​ക്കു​ന്ന​ത്. സി.​പി.​എം അം​ഗം കെ.​ബി. ഷ​ൺ​മു​ഖ​ന്റെ നി​ര്യാ​ണ​ത്തെ തു​ട​ർ​ന്നാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വേ​ണ്ടി​വ​ന്ന​ത്. വാ​ർ​ഡ് യു.​ഡി.​എ​ഫ് പി​ടി​ച്ചെ​ടു​ത്ത​തോ​ടെ സി.​പി.​എ​മ്മി​ന് ഭൂ​രി​പ​ക്ഷം ന​ഷ്ട​പ്പെ​ട്ടു.

കു​ന്നം​കു​ളം: ചൊ​വ്വ​ന്നൂ​ർ പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നാം വാ​ർ​ഡാ​യ പൂ​ശ​പ്പി​ള്ളി​യി​ലേ​ക്ക് ന​ട​ന്ന വോ​ട്ടെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ് അം​ഗം സെ​ബി മ​ണ്ടു​മ്പാ​ൽ 25 വോ​ട്ടി​ന്റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് വി​ജ​യി​ച്ച​ത്. കോ​ൺ​ഗ്ര​സ് ചൊ​വ്വ​ന്നൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്റാ​യി​രു​ന്ന സി.​കെ. ജോ​ണി​ന്റെ നി​ര്യാ​ണ​ത്തെ തു​ട​ർ​ന്നാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വേ​ണ്ടി​വ​ന്ന​ത്.

സെ​ബി മ​ണ്ടു​മ്പാ​ലി​ന് 404 വോ​ട്ട് ല​ഭി​ച്ച​പ്പോ​ൾ സി.​പി.​എം സ്ഥാ​നാ​ർ​ഥി​ക്ക് 379 വോ​ട്ടും ബി.​ജെ.​പി​ക്ക് 69 വോ​ട്ടു​മാ​ണ് ല​ഭി​ച്ച​ത്. ചൊ​വ്വ​ന്നൂ​രി​ൽ എ​ൽ.​ഡി.​എ​ഫാ​ണ് പ​ഞ്ചാ​യ​ത്ത് ഭ​ര​ണം. ചൊ​വ്വ​ന്നൂ​രിൽ യു.​ഡി.​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ആ​ഹ്ലാ​ദ പ്ര​ക​ട​നം ന​ട​ത്തി.

കൊ​ടു​ങ്ങ​ല്ലൂ​ർ: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ സീ​റ്റ് നി​ല നി​ർ​ത്തി​യ ബി.​ജെ.​പി​യു​ടെ ഭൂ​രി​പ​ക്ഷം ഇ​ടി​ഞ്ഞു. ന​ഗ​ര​സ​ഭ​യി​ലെ ചേ​ര​മാ​ൻ ജു​മാ മ​സ്ജി​ദ് 41ാം വാ​ർ​ഡി​ൽ തു​ട​ർ​ച്ച​യാ​യ നാ​ലാം ത​വ​ണ​യും വി​ജ​യം നേ​ടി​യ എ​ൻ.​ഡി.​എ​യു​ടെ ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി ഗീ​താ​റാ​ണി 66 വോ​ട്ടി​ന്റെ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

ആ​കെ പോ​ൾ ചെ​യ്ത 603 വോ​ട്ടി​ൽ ഗീ​താ​റാ​ണി 269 വോ​ട്ടും ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി​യ യു.​ഡി.​എ​ഫി​ലെ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി പി.​യു. സു​രേ​ഷ് കു​മാ​ർ 203 വോ​ട്ടും മൂ​ന്നാം സ്ഥാ​ന​ത്ത് വ​ന്ന എ​ൽ.​ഡി.​എ​ഫി​ലെ ജി.​എ​സ്. സു​രേ​ഷ് 131 വോ​ട്ടു​മാ​ണ് നേ​ടി​യ​ത്. 642 വോ​ട്ട് പോ​ൾ ചെ​യ്ത 2020ലെ ​ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 210 വോ​ട്ടി​ന്റെ ഭൂ​രി​പ​ക്ഷ​ത്തി​ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ബി.​ജെ.​പി​യു​ടെ അ​ഡ്വ. ഡി.​ടി. വെ​ങ്കി​ടേ​ശ്വ​ര​ൻ രാ​ജി​വെ​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വേ​ണ്ടി​വ​ന്ന​ത്.

ബി.​ജെ.​പി​ക്ക് ക​ഴി​ഞ്ഞ ത​വ​ണ​ത്തേ​ക്കാ​ൾ 98 വോ​ട്ട് കു​റ​ഞ്ഞ​പ്പോ​ൾ യു.​ഡി.​എ​ഫി​ന് 46 വോ​ട്ടും എ​ൽ.​ഡി.​എ​ഫി​ന് 13 വോ​ട്ടും കൂ​ടു​ത​ൽ ല​ഭി​ച്ചു. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി.​ജെ.​പി -367, യു.​ഡി.​എ​ഫ് -157, എ​ൽ.​ഡി.​എ​ഫ് -118 എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു വോ​ട്ടു​നി​ല.

തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം ന​ഗ​ര​സ​ഭ ഭ​ര​ണ​ത്തി​ൽ മാ​റ്റ​ങ്ങ​ളു​ണ്ടാ​ക്കി​ല്ല. വി​ജ​യം നേ​ടി​യ ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി​യും പ്ര​വ​ർ​ത്ത​ക​രും ന​ഗ​ര​ത്തി​ൽ ആ​ഹ്ലാ​ദ പ്ര​ക​ട​നം ന​ട​ത്തി. നേ​താ​ക്ക​ളാ​യ കെ.​എ​സ്. വി​നോ​ദ്, ടി‌​എ​സ്. സ​ജീ​വ​ൻ, കെ.​ആ​ർ. വി​ദ്യാ​സാ​ഗ​ർ, എ​ൽ.​കെ. മ​നോ​ജ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Local by-elections-Congress in Nattika and Chovvannur-BJP in Kodungallur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.