തൃപ്രയാർ: മാവേലി സ്റ്റോറുകളിൽ അവശ്യ വസ്തുക്കൾ ഇല്ലാതായിട്ട് മാസങ്ങളായെന്നും ചെറുപയർ, തുവരപ്പരിപ്പ്, കടല, വൻപയർ, പഞ്ചസാര, ഉഴുന്ന്, മുളക്, മല്ലി, ജയ അരി, കുറുവ അരി എന്നിവ മാവേലി സ്റ്റോറില്‍ മാസങ്ങളേറെയായി വിതരണമില്ലെന്നും യൂത്ത് കോൺഗ്രസ്. സപ്ലൈക്കോക്ക് ഭക്ഷ്യധാന്യം വിതരണം ചെയ്യുന്ന ഏജന്റുമാർക്ക് കോടികളുടെ കുടിശ്ശിക നൽകാനുള്ളതിനാലാണ് ക്ഷാമത്തിന് കാരണം. അടിയന്തര നടപടി ആവശ്യപ്പെട്ട് വലപ്പാട് മാവേലിസ്റ്റോറിന് മുമ്പിൽ യൂത്ത് കോൺഗ്രസ് നാട്ടിക മണ്ഡലം കമ്മിറ്റി പ്രതിഷേധ സായാഹ്ന ധർണ സംഘടിപ്പിച്ചു. നാട്ടിക ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.ഐ. ഷൗക്കത്തലി ഉദ്ഘാടനം നിർവഹിച്ചു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സുമേഷ് പാനാട്ടിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുബിൻ, ജില്ല സെക്രട്ടറി അശ്വിൻ ആലപ്പുഴ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സി.വി. വികാസ്, പ്രവാസി കോൺഗ്രസ് ജില്ല വൈസ് പ്രസിഡന്റ് എം.എം. ഇഖ്ബാൽ, പ്രസിഡന്റ് എം.എ. സലിം, സംസ്കാര സാഹിതി നിയോജകമണ്ഡലം ചെയർമാൻ പി.എസ്. സന്തോഷ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.