തൃപ്രയാർ: കഴിമ്പ്രം സ്വപ്നതീരത്ത് തുടങ്ങാൻ പോകുന്ന വായനശാലയിലേക്ക് പുസ്തകങ്ങൾ നൽകി നവദമ്പതികൾ. ഡോ. റിഷിൻ-ഡോ. സനിത ദമ്പതികളാണ് വിവാഹദിനത്തിൽ പുസ്തകങ്ങൾ നൽകിയത്.
വിവാഹം കഴിമ്പ്രം സ്വപ്നതീരത്താണ് നടത്തിയത്. കഴിമ്പ്രം ബീച്ചിൽ തുടങ്ങുന്ന വായനശാലയിലേക്ക് പുസ്തകങ്ങൾ അഭ്യർഥിച്ചത് ജില്ല പഞ്ചായത്ത് അംഗമായിരുന്ന ശോഭ സുബിനാണ്. ലളിതമായ ഇത്തരത്തിലുള്ള വിവാഹങ്ങൾ ബീച്ചിൽ നടത്തുന്നത് പ്രോത്സാഹിപ്പിക്കുമെന്ന് ശോഭ സുബിൻ പറഞ്ഞു. കഴിമ്പ്രം സ്വപ്നതീരത്ത് വരുന്നവർക്ക് സൗജന്യമായി പുസ്തകങ്ങൾ വായിക്കാൻ നൽകും.
പുസ്തകങ്ങൾ ഇരുന്ന് വായിക്കാൻ റീഡിങ് കോർണർ ഒരുക്കും. ന്യൂസ് പേപ്പറും ആനുകാലിക മാഗസിനുകളും റീഡിങ് കോർണറിൽ ലഭ്യമാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.