തൃപ്രയാർ: രണ്ട് ദിവസങ്ങളിലായി തൃപ്രയാറിലെ കടകളിൽ നടന്ന മോഷണ കേസിലെ പ്രതിയെ വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തു. വാടാനപ്പള്ളി പുതിയ വീട്ടിൽ ബഷീർ എന്ന ബാബു (52) ആണ് പിടിയിലായത്. പോളി സെന്ററിൽ പ്രവർത്തിക്കുന്ന ചിപ്പ്സ് കടയിലും പലചരക്ക് കടയിലുമാണ് മോഷണം നടത്തി പണം കവർന്നത്. തൃപ്രയാർ പാലത്തിന്റെ കിഴക്കേ കരയിൽ പ്രവർത്തിക്കുന്ന വെള്ളരിക്ക വിൽപ്പനക്കടയിലും കഴിഞ്ഞദിവസം മോഷണം നടന്നിരുന്നു.
സി.സി.ടി.വി ദൃശ്യങ്ങളിൽനിന്നാണ് മോഷ്ടാവിനെ തിരിച്ചറിഞ്ഞത്. എസ്.എച്ച്.ഒ സുമേഷ്, സി.പി.ഒമാരായ പി.യു. മനോജ്, പ്രബിൻ, അനീഷ്, കെ.ഡി. മനോജ്, രാജേഷ്, അനൂപ്, ലെനിൻ എന്നിവരുടെ സംഘമാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.