തൃപ്രയാർ: മേൽ തൃക്കോവിൽ ശിവക്ഷേത്രത്തിലെ മോഷണവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാവാത്ത നാല് ആൺകുട്ടികളെ വലപ്പാട് പൊലീസ് പിടികൂടി. ഇവരെ ജുവനൈൽ ഹോമിൽ ഹാജരാക്കും. പ്രതികളിൽ ഒരാൾ വിദ്യാർഥിയാണ്. ഇവരിൽ ചിലർ ചെറിയ മോഷണക്കേസുകളിൽ പെട്ടിട്ടുണ്ട്. ഒരാളുടെ വീടിനടുത്തുനിന്നും മോഷ്ടിക്കപ്പെട്ട ഭണ്ഡാരം കണ്ടുകിട്ടി. ഭണ്ഡാരത്തിലുണ്ടായിരുന്ന പൈസയിൽ കുറച്ച് ഇവർ ചെലവാക്കിയതായി പൊലീസ് പറഞ്ഞു.
കഴിഞ്ഞയാഴ്ചയാണ് ക്ഷേത്രത്തിൽ മോഷണം നടന്നത്. ക്ഷേത്രത്തിനകത്ത് ഗണപതി വിഗ്രഹത്തിന് മുമ്പിൽ വെച്ചിരുന്ന ഭണ്ഡാരമാണ് മോഷണം പോയത്. മുകൾ ഭാഗത്തെ ഗ്രിൽ തകർത്ത് അകത്തുകടന്നായിരുന്നു മോഷണം. രാത്രികാലങ്ങളിൽ കറങ്ങി നടക്കുന്ന കുട്ടികളെ കുറിച്ച് സൂചന ലഭിച്ചതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ഏതാനും ദിവസം മുമ്പ് തൃപ്രയാറിലെ പ്രമുഖ കുടുംബക്ഷേത്രത്തിലെ ഭണ്ഡാരവും കാണാതായിരുന്നു. പിന്നീട് പണമില്ലാതെ ഇത് ക്ഷേത്ര കുളത്തിൽ നിന്നും ലഭിച്ചു. ഇക്കാര്യം പൊലീസിൽ രേഖാമൂലം പരാതി നൽകിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.