തൃപ്രയാർ: നാട്ടിക ഗ്രാമ പഞ്ചായത്തിലെ ഇ - ടോയ്ലറ്റ് കാടുമൂടിയിട്ടും കണ്ടില്ലെന്ന് നടിച്ച് അധികൃതർ. ഒമ്പതുവർഷം മുമ്പ് മുൻ യു.ഡി.എഫ് ഭരണസമിതിയുടെ കാലത്ത് ആറു ലക്ഷം രൂപ ചെലവഴിച്ച് വാങ്ങിയ ഇ-ടോയ്ലറ്റ് ഇതുവരെ പ്രവർത്തനക്ഷമമാക്കിയിട്ടില്ലെന്നതാണ് മറ്റൊരു വസ്തുത.
തൃപ്രയാറിലെത്തുന്ന യാത്രക്കാർക്ക് പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാൻ ഇടമില്ലാത്ത അവസ്ഥ പരിഹരിക്കാൻ ലക്ഷ്യമിട്ട് വാങ്ങിയ ഇ-ടോയ്ലറ്റ് സ്ഥാപിക്കാൻ ഇടം ലഭിക്കാതെ വെട്ടിലാവുകയായിരുന്നു.
ഒടുവിൽ ടി.എസ്.ജി.എ ഇൻഡോർ സ്റ്റേഡിയം കമ്മിറ്റിയുടെ അനുവാദത്തോടെ സ്റ്റേഡിയം വളപ്പിൽ ഒരു മൂലയിൽ മാറ്റി വെച്ചു. ഇവിടെ മഴയും വെയിലും കൊണ്ട് കാടുമൂടുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.