തൃപ്രയാർ: ഏകാദശിയോടനുബന്ധിച്ച് നാട്ടിക പഞ്ചായത്തിന്റെയും സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ പരിശോധന നടത്തി. ഹോട്ടലുകൾ, ബേക്കറികൾ, ടീ സ്റ്റാളുകൾ, പഴക്കടകൾ, ജ്യൂസ് കടകൾ, ഐസ്ക്രീം കടകൾ, താൽക്കാലിക കച്ചവട സ്ഥാപനങ്ങൾ തുടങ്ങിയവയിലാണ് പരിശോധന നടത്തിയത്.
നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുക്കുകയും പിഴ നോട്ടീസ് നൽകുകയും ചെയ്തു. പഴകിയതും ഉറുമ്പരിച്ചതുമായ ഈന്തപ്പഴം, മധുര സേവ എന്നിവ താൽക്കാലിക സ്റ്റാളുകളിൽ നിന്ന് പിടിച്ചെടുത്ത് നശിപ്പിച്ചു. ബജി സ്റ്റാളുകളിൽ നിന്ന് പഴകിയ കോളിഫ്ലവർ പിടിച്ചെടുത്ത് നശിപ്പിച്ചു. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച ബജി സ്റ്റോർ അടപ്പിച്ചു. ഹെൽത്ത് കാർഡ്, ലൈസൻസ് എന്നിവ എടുക്കാത്ത സ്ഥാപനങ്ങൾക്ക് പിഴ നോട്ടീസ് നൽകി. പിഴയായി 53,000 രൂപക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.
പരിശോധനക്ക് വാടാനപ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് സൂപ്പർവൈസർ കെ.ഗോപകുമാർ, നാട്ടിക കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ടി.പി. ഹനീഷ് കുമാർ, വലപ്പാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ വി. എസ്. രമേശ്, ഏങ്ങണ്ടിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ എസ്.എൽ. ദീപ, നാട്ടിക ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ കെ.ആർ. റീജ, വിവിധ ആരോഗ്യ കേന്ദ്രങ്ങളിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സി.ടി. സുജിത്ത്, കെ.എ. ജെതിൻ, പി.കെ. ഹാരിസ്, സി.പി. നിഷൻ, ടി.ജെ. പ്രിൻസ്, അനീഷ പ്രസാദ്, പി.എ. സജീന, അഞ്ജു സുരേന്ദ്രൻ, ജിജി.ബി. ജോസ്, നാട്ടിക ഗ്രാമപഞ്ചായത്ത് ജീവനക്കാരായ കെ.എം. ഇന്ദു, സി.സി. ഷൈനി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.