തൃപ്രയാർ: തെരുവുനായ് ആക്രമണം വർധിച്ച തൃപ്രയാറിൽ രണ്ടുപേർക്ക് കൂടി കടിയേറ്റു. മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് നായ്ക്കൾക്ക് സ്ഥിരം ഭക്ഷണം നൽകുന്ന അനധികൃത കേന്ദ്രത്തിലെത്തിയ നായ്ക്കളാണ് ഇതിലൂടെ യാത്ര ചെയ്യുന്നവരെ ആക്രമിക്കുന്നത്. തൃപ്രയാർ സ്വദേശി ഫോട്ടോഗ്രാഫർ അഭയ്, താന്ന്യം സ്വദേശി ടിനു എന്നിവർക്കാണ് തിങ്കളാഴ്ച കടിയേറ്റത്. ഒരു മാസം മുമ്പ് ഇതേ സ്ഥലത്ത് മൂന്നുപേർക്ക് കടിയേറ്റിരുന്നു.
ഇവിടെ കൂടാതെ പോളിടെക്നിക് കോളജ് കാന്റീൻ പരിസരം, പോളി ജങ്ഷന് തെക്ക് ഈസ്റ്റ് ടിപ്പു സുൽത്താൻ റോഡിൽ പ്രവർത്തിക്കുന്ന ജനകീയ ഹോട്ടൽ പരിസരം, എസ്.എൻ ട്രസ്റ്റ് സ്കൂൾ കോമ്പൗണ്ട്, വലപ്പാട് സാമൂഹികാരോഗ്യ കേന്ദ്ര മുറ്റം, വലപ്പാട് ഗവ. ഹൈസ്കൂൾ മൈതാനം എന്നിവിടങ്ങളിലാണ് തെരുവുനായ്ക്കൾ കൂടി നിൽക്കുന്നത്.
വലപ്പാട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പട്ടിയും കുഞ്ഞുങ്ങളുമാണ് കഴിഞ്ഞുകൂടുന്നത്. ജീവനക്കാരും രോഗികളും കൂടെയുള്ളവരും ഭയപ്പാടോടെയാണ് കഴിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.