തൃപ്രയാർ: ദേശീയപാത 66ൽ തൃപ്രയാർ ജങ്ഷനിലെ ട്രാഫിക് സിഗ്നൽ ലൈറ്റ് പ്രവർത്തനരഹിതമായിട്ട് മൂന്ന് വർഷം പിന്നിട്ടു. മൂന്ന് പോസ്റ്റിലാണ് ലൈറ്റ് സ്ഥാപിച്ചിട്ടുള്ളത്. മൂന്ന് ഭാഗത്തേക്കും ഡിവൈഡറുമുണ്ട്. ലൈറ്റ് കത്താത്തതിനാൽ ഡിവൈഡറുകളിൽ വാഹനങ്ങൾ കയറി മറിയുന്നത് പതിവാണ്.
ലൈറ്റുകൾ മാറ്റി സ്ഥാപിക്കാനോ റോഡിൽ നിന്ന് ഇവ പൊളിച്ചുനീക്കാനോ ശ്രമമില്ല. പരസ്യ കമ്പനിയുമായി 10 വർഷത്തെ ബി.ഒ.ടി വ്യവസ്ഥയിലാണ് മുൻ യു.ഡി.എഫ് പഞ്ചായത്ത് ഭരണസമിതി ഇതു സ്ഥാപിച്ചത്. 10 വർഷത്തിനു ശേഷം ഡിവൈഡറിലും സിഗ്നൽ ലൈറ്റ് പോസ്റ്റിലും സ്ഥാപിക്കുന്ന പരസ്യ ബോർഡുകളുടെ വരുമാനം പഞ്ചായത്തിന് ലഭിക്കും.
2013ലാണ് ലൈറ്റ് സ്ഥാപിച്ചത്. അടുത്ത വർഷം ഇത് പഞ്ചായത്തിന്റേതാകും. ദേശീയപാത അധികൃതരുടെ അനുമതിയില്ലാതെയാണ് നിർമാണം നടത്തിയതെന്നും വൻ അഴിമതി നടന്നിട്ടുണ്ടെന്നും ആരോപിച്ച് അന്നത്തെ സി.പി.എം നാട്ടിക ബ്രാഞ്ച് കമ്മിറ്റി അംഗങ്ങൾ തെക്കുഭാഗത്തെ ഡിവൈഡറിന്റെ കുറെ ഭാഗങ്ങൾ പൊളിച്ചുനീക്കി. ഇത് പിന്നീട് കരാറുകാർ പുതുക്കി പണിതിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.