അന്തിക്കാട്: മാങ്ങാട്ടുകര വഴിയമ്പലത്തിനുസമീപം പുലിമടയിൽനിന്ന് 1.56 ഗ്രാം എം.ഡി.എം.എയുമായി രണ്ടു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. വിളക്കുംകാൽ സ്വദേശി വീട്ടിൽ ആകാശ് (20), പെരിങ്ങോട്ടുകര സ്വദേശി കൂനമ്പാട്ട് അശ്വിൻ (21) എന്നിവരാണ് പിടിയിലായത്. വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിന് തടയിടാനായി എസ്.പിയുടെയും ഡിവൈ.എസ്.പിയുടെയും നേതൃത്വത്തിൽ ഡാൻസാഫ് സംഘവും അന്തിക്കാട് പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എ പിടികൂടിയത്.
ഇവർക്കു മയക്കുമരുന്ന് എത്തിച്ചു നൽകുന്ന വൻ സംഘത്തെ കുറിച്ചുള്ള സൂചന പൊലീസിന് ലഭിച്ചിട്ടുണ്ട്. എസ്.എച്ച്.ഒ പി.കെ. ദാസ്, എസ്.ഐമാരായ ബെനഡിക്ട്, അരുൺ, പൊലീസ് ഉദ്യോഗസ്ഥരായ മുരുകദാസ്, സുർജിത്, പൊന്നമ്പിളി എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.