വിയ്യൂര്‍: ബൈക്കുകള്‍ കൂട്ടിയിടിച്ച് സുഹൃത്തുക്കളായ രണ്ട് യുവാക്കള്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. കുണ്ടുകാടിനടുത്ത് പനമ്പിള്ളി കാഞ്ഞിരത്തിങ്കല്‍ പരേതനായ ബാബുവിെൻറ മകന് ദിലീപ് (25), ചേലക്കര പൂളമേട് കൊട്ടിയാട്ടില്‍ മുഹമ്മദ്കുട്ടിയുടെയും റംലത്തിെൻറയും മകന് അഷ്കര്‍ (21) എന്നിവരാണ് മരിച്ചത്. കരുവാന്‍കാട് സ്വദേശികളായ പുതുശേരി യാക്കോബിെൻറ മകന് ജിസ്മോന്, എടതുരുത്തി ബിജുവിെൻറ മകന് വിജീഷ് എന്നിവര്‍ക്കാണ് പരിക്ക്.
വില്ലടം പുതിയ പാലത്തിന് സമീപത്ത് ഞായറാഴ്ച രാത്രി ഒമ്പതോടെയായിരുന്നു അപകടം. അമിത വേഗതയാണ് അപകട കാരണമെന്ന് കരുതുന്നു. ഒരേ ദിശയിൽ പോകുകയായിരുന്ന ബൈക്കുകളാണ് കൂട്ടിയിടിച്ചത്. രണ്ട് ബൈക്കുകളിലായി സുഹൃത്തുക്കളായ നാലുപേരും കുണ്ടുകാട് ഭാഗത്തേക്ക് പോകുകയായിരുന്നു. ബൈക്കുകളുടെ ഹാന്‍ഡില്‍ കൂട്ടിയിടിച്ച് നിയന്ത്രണംവിട്ട് രണ്ട് ഭാഗങ്ങളിലേക്ക് തെറിച്ചു. ഒരു ബൈക്ക് വൈദ്യുതി തൂണിലിടിച്ച് സമീപത്തെ വീട്ടുമതില്‍ തകര്‍ത്തു. ഈ ബൈക്കിൽ ഉണ്ടായിരുന്നവരാണ് മരിച്ചത്. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്.
അപകടം ഉണ്ടായയുടൻ നാട്ടുകാര്‍ പരിക്കേറ്റവരെ ആംബുലന്‍സിലും ഓട്ടോയിലുമായി സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇരുവരും മരിച്ചിരുന്നു. മരിച്ച ദിലീപ് ജെ.സി.ബി ഡ്രൈവറായിരുന്നു. മാതാവ്: ദാക്ഷായണി. ഭാര്യ: സ്നേഹ. സഹോദരി: ദീപ. അഷ്കറിെൻറ സഹോദരങ്ങൾ: അജ്മൽ, അഫ്സൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.