പെരുമ്പിലാവ്: ശിൽപ നിർമാണ രംഗത്ത് ശ്രദ്ധേയനാവുകയാണ് ചാലിശ്ശേരി പെരുമണ്ണൂർ കൂളത്ത് ഉദയൻ. ജന്മനാ ലഭിച്ച കഴിവുകളാണ് ഈ 43കാരനെ വ്യത്യസ്തനാക്കുന്നത്. ചെറുപ്രായത്തിലും പഠനകാലയളവിലും നിരവധി മത്സരങ്ങളിൽ ഉദയൻ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.
കരിങ്കാളി കർമങ്ങൾ ചെയ്യുന്ന മേഖലയിൽ പ്രശസ്തനായ ഉദയൻ ക്ഷേത്ര ഉത്സവങ്ങൾ നിശ്ചലമായതോടെ ശിൽപ നിർമാണ രംഗത്ത് ശ്രദ്ധ ചെലുത്തി. അയൽപക്കത്തെ വീട്ടിലേക്കായി 24 ചതുരശ്ര അടി വിസ്തീർണത്തിൽ അഞ്ച് കുതിരകൾ പായുന്ന ചിത്രവും വിളയൂർ സ്വദേശിക്ക് സിമൻറ് ഉപയോഗിച്ച് ഏഴടി ഉയരത്തിലുള്ള വലിയ കുതിരയെയും ഉണ്ടാക്കുന്ന തിരക്കിലാണ് ഇപ്പോൾ ഉദയനും കുടുംബവും.
ബന്ധു രവീന്ദ്രനും സഹായത്തിനുണ്ട്. ഓടക്കുഴൽ, തബല, ചെണ്ടവാദ്യം, കവിതാലാപനം, ഷോർട്ട് ഫിലിം, നാടകം എന്നീ രംഗത്തും ഇദ്ദേഹം സജീവമാണ്. ചാലിശ്ശേരി നാലാം വാർഡ് പെരുമണ്ണൂർ കൂളത്ത് വീട്ടിൽ ചാത്തക്കുട്ടി -സരോജിനി ദമ്പതിമാരുടെ രണ്ട് മക്കളിൽ മൂത്തവനാണ് ഉദയൻ. ഭാര്യ സിന്ദു. ഋഷികേശ്, ഹൃദ് ദേവ്, ഹൃദിംഗ എന്നിവർ മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.