തൃശൂർ: പയറിനും ബീൻസിനും വ്യാഴാഴ്ച വില കുത്തനെ കൂടി. ചില്ലറ വിപണിയിൽ ഒരു കിലോ ചുവന്ന പയറിനും ബീൻസിനും 120 രൂപയായിരുന്നു വില. വിഷുവും ദുഃഖവെള്ളിയും മുന്നിൽകണ്ടുകൊണ്ട് പച്ചക്കറിയിൽ പൊതുവെ വില കയറിയിരുന്നു.
വെള്ളപ്പയറിന് വില 100 രൂപയായി വർധിച്ചു. മുരിങ്ങ -80 രൂപ, തക്കാളി -45, കാബേജ് -35 -40, ചേന -30, കുമ്പളങ്ങ -25, മത്തൻ -20, സവാള - 25, കിഴങ്ങ് -30, കാരറ്റ് - 60, നേന്ത്രക്കായ -65, തക്കാളി -45 എന്നിങ്ങനെയായിരുന്നു ചില്ലറ വിപണി വില.
ചക്ക കിലോക്ക് 30 രൂപയും താമരച്ചക്കക്ക് 60 രൂപയുമായിരുന്നു വില. താമരച്ചക്കക്ക് വിപണിയിൽ വൻ ഡിമാൻഡായിരുന്നു. മൂവാണ്ടൻ മാങ്ങയുടെ വില 50 രൂപയിലെത്തി. കണിക്കൊന്നയുടെ വിൽപന നഗരത്തിലും ഗ്രാമപ്രദേശങ്ങളിലും തകൃതിയായി. ഒരുപിടി കൊന്നപ്പൂവിന് 30 രൂപയാണ് വില. ചക്കയും നഗരത്തിൽ ഏറെ വിൽപനക്കെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.