ആമ്പല്ലൂർ: രണ്ടാംകല്ല് എ.എൽ.പി സ്കൂളിൽ കുട്ടികൾ കൃഷി ചെയ്ത പച്ചക്കറികൾ മോഷണം പോയി. സ്കൂൾ ഉച്ചഭക്ഷണത്തിനായി കുട്ടികളും അധ്യാപകരും ചേർന്ന് നാളുകളായി കൃഷി ചെയ്ത പച്ചക്കറികളാണ് മോഷ്ടിച്ചത്. സർക്കാർ പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷി ചെയ്തതും ഗ്രോബാഗിൽ നട്ടതുമായ മുഴുവൻ പച്ചക്കറികളും മോഷണം പോയി. കഴിഞ്ഞ രാത്രിയാണ് സംഭവം. ബുധനാഴ്ച വിളവെടുക്കാൻ തീരുമാനിച്ചതായിരുന്നു.
രാവിലെയെത്തിയ അധ്യാപകരാണ് മോഷണവിവരം അറിയുന്നത്. സ്കൂൾ മുറ്റത്തെ വെണ്ടയും മത്തനും വഴുതനയും പച്ചമുളകും മോഷണം പോയവയിൽ ഉൾപ്പെടുന്നു.പ്രദേശത്തെ സാധാരണക്കാരുടെ മക്കളാണ് ഇവിടെ പഠിക്കുന്നത്. ഒഴിവുസമയങ്ങളിൽ ഇവർ തന്നെയാണ് പച്ചക്കറിക്ക് വെള്ളം ഒഴിക്കുന്നതും വളമിടുന്നതും. ഉച്ചഭക്ഷണത്തിന് പണം കണ്ടെത്താൻ സ്കൂൾ അധികൃതർ വലയുന്ന സാഹചര്യത്തിലാണ് ഇത്തരത്തിൽ പച്ചക്കറികളെങ്കിലും കൃഷി ചെയ്യുന്നത്. രണ്ട് വർഷം മുമ്പ് സ്കൂളിലെ കപ്പ ഒന്നടങ്കം മോഷണം പോയിരുന്നു. അതിനുശേഷം കൃഷിയിൽനിന്ന് വിട്ടുനിന്ന അധികൃതർ ഈയടുത്ത കാലത്താണ് കൃഷി പുനരാരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.