മാള: പൊലീസ് സ്റ്റേഷൻ പരിസരത്ത് പൊതുമരാമത്ത് റോഡിൽ വഴിമുടക്കികളായി കിടന്നിരുന്ന വാഹനങ്ങൾ ഹൈകോടതി ഉത്തരവിനെ തുടർന്ന് നീക്കി. വിവിധ കേസുകളിൽ പിടികൂടിയ വാഹനങ്ങളാണ് മാള എളന്തിക്കര റോഡിലും സ്റ്റേഷന് മുന്നിലെ വ്യാപാര സ്ഥാപനങ്ങൾക്കും തടസ്സമായി കിടന്നിരുന്നത്.
സ്റ്റേഷനുസമീപം റോഡുകളിൽ നിർത്തിട്ട വാഹനങ്ങൾ നീക്കം ചെയ്യാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകൻ നേരത്തേ പൊതുമരാമത്ത് മന്ത്രിക്ക് പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ വകുപ്പ് അസി. എൻജിനീയർ വാഹനങ്ങൾ നീക്കണമെന്ന് ആവശ്യപ്പെട്ട് സ്റ്റേഷൻ എസ്.എച്ച്.ഒക്ക് കത്ത് നൽകിയെങ്കിലും പൊലീസ് നടപടി സ്വീകരിച്ചിരുന്നില്ല. വാഹനങ്ങൾ കാടുകയറി കിടക്കുന്നത് വ്യാപാര സ്ഥാപനങ്ങളുടെ കാഴ്ച മറച്ചിരുന്നു.
സ്റ്റേഷൻ സമീപത്തെ വാഹന പാർക്കിങ്ങിനും ഇത് തടസ്സം സൃഷ്ടിച്ചു. സ്റ്റേഷന് സമീപം പൊലീസ് ക്വാർട്ടേഴ്സ് സ്ഥിതി ചെയ്യുന്ന ഒന്നര ഏക്കറോളം സ്ഥലമുണ്ടായിട്ടും സ്ഥലമില്ലെന്ന് പറഞ്ഞ് വാഹനങ്ങൾ പൊതുമരാമത്ത് റോഡിൽ നിർത്തിയിടുകയായിരുന്നു. പൊതുപ്രവർത്തകൻ ഷാന്റി ജോസഫ് തട്ടകത്താണ് ഹൈകോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.