വടക്കാഞ്ചേരി: റെയിൽവേ ട്രാക്കിൽ കഞ്ചാവ് ചിതറിയ നിലയിൽ കണ്ടെത്തി. വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷന് സമീപത്തെ ട്രാക്കിൽ ചൊവ്വാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. വടക്കാഞ്ചേരി റെയിൽവേ മേൽപാലത്തിന് താഴെയാണ് കവറിൽ പൊതിഞ്ഞ് ടേപ്പൊട്ടിച്ച വലിയ പൊളിത്തീൻ കവർ പൊട്ടി ചിതറിയ കഞ്ചാവ് നാട്ടുകാർ കണ്ടത്.
കടുത്ത മണം അനുഭവപ്പെട്ടതിനെ തുടർന്ന് എക്സൈസ് അധികൃതരെ അറിയിക്കുകയായിരുന്നു. എക്സൈസ് സംഘം എത്തുമ്പോഴേക്കും ചിലർ കഞ്ചാവ് പെറുക്കിയെടുത്ത് കടന്നുകളഞ്ഞതായും പ്രദേശവാസികൾ പറഞ്ഞു. ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ കഞ്ചാവ് കടത്തുന്നതിനിടെ പൊലീസ് പരിശോധനക്കിടെ രക്ഷപ്പെടാൻ ട്രാക്കിലേക്ക് വലിച്ചെറിഞ്ഞതാണെന്നാണ് പ്രാഥമിക നിഗമനം.
അഞ്ചുകിലോ വരുന്ന വലിയ കവറാണ് പൊട്ടിപ്പൊളിഞ്ഞ നിലയിൽ കാണപ്പെട്ടത്. വടക്കാഞ്ചേരി എക്സൈസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം ട്രാക്കിൽ പരിശോധന നടത്തി മൂന്ന് കിലോ കഞ്ചാവ് കണ്ടെടുത്തിട്ടുണ്ട്. അന്വേഷണം ആരംഭിച്ചതായി എക്സൈസ് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.