Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightWadakkancherychevron_rightറെയിൽവേ ട്രാക്കിൽ...

റെയിൽവേ ട്രാക്കിൽ കഞ്ചാവ് ചിതറിയ നിലയിൽ

text_fields
bookmark_border
cannabis
cancel
camera_alt

representational image 

വ​ട​ക്കാ​ഞ്ചേ​രി: റെ​യി​ൽ​വേ ട്രാ​ക്കി​ൽ ക​ഞ്ചാ​വ് ചി​ത​റി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. വ​ട​ക്കാ​ഞ്ചേ​രി റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പ​ത്തെ ട്രാ​ക്കി​ൽ ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് ആ​റോ​ടെ​യാ​ണ് സം​ഭ​വം. വ​ട​ക്കാ​ഞ്ചേ​രി റെ​യി​ൽ​വേ മേ​ൽ​പാ​ല​ത്തി​ന് താ​ഴെ​യാ​ണ് ക​വ​റി​ൽ പൊ​തി​ഞ്ഞ് ടേ​പ്പൊ​ട്ടി​ച്ച വ​ലി​യ പൊ​ളി​ത്തീ​ൻ ക​വ​ർ പൊ​ട്ടി ചി​ത​റി​യ ക​ഞ്ചാ​വ് നാ​ട്ടു​കാ​ർ ക​ണ്ട​ത്.

ക​ടു​ത്ത മ​ണം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് എ​ക്സൈ​സ് അ​ധി​കൃ​ത​രെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. എ​ക്സൈ​സ് സം​ഘം എ​ത്തു​മ്പോ​ഴേ​ക്കും ചി​ല​ർ ക​ഞ്ചാ​വ് പെ​റു​ക്കി​യെ​ടു​ത്ത് ക​ട​ന്നു​ക​ള​ഞ്ഞ​താ​യും പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു. ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ട്രെ​യി​നി​ൽ ക​ഞ്ചാ​വ് ക​ട​ത്തു​ന്ന​തി​നി​ടെ പൊ​ലീ​സ് പ​രി​ശോ​ധ​ന​ക്കി​ടെ ര​ക്ഷ​പ്പെ​ടാ​ൻ ട്രാ​ക്കി​ലേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞ​താ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

അ​ഞ്ചു​കി​ലോ വ​രു​ന്ന വ​ലി​യ ക​വ​റാ​ണ് പൊ​ട്ടി​പ്പൊ​ളി​ഞ്ഞ നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്. വ​ട​ക്കാ​ഞ്ചേ​രി എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ട്രാ​ക്കി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി മൂ​ന്ന് കി​ലോ ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി എ​ക്സൈ​സ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:railway trackcannabis
News Summary - cannabis strewn on the railway track
Next Story