പു​വ്വ​ത്തും​ക​ട​വ് പാ​ല​ത്തി​ന് താ​ഴെ തള്ളിയ മാ​ലി​ന്യം

ക​നോ​ലി ക​നാ​ലി​ൽ മാ​ലി​ന്യം തള്ളി; സ്ഥാ​പ​ന​ത്തി​ന് 25000 രൂ​പ പി​ഴ

മ​തി​ല​കം: പൂ​വ്വ​ത്തുംക​ട​വ് പാ​ല​ത്തി​ന് താ​ഴെ ക​നോ​ലി ക​നാ​ലി​ൽ മാ​ലി​ന്യം തള്ളിയ സ്ഥാ​പ​ന​ത്തി​ന് 25000 രൂ​പ പി​ഴ. മ​റ്റു ന​ട​പ​ടി​ക​ൾ​ക്ക് പൊ​ലീ​സി​ൽ പ​രാ​തി​യും ന​ൽ​കി​യി​ട്ടു​ണ്ട്.

ക​രൂ​പ്പ​ട​ന്ന​യി​ലു​ള്ള ഹെ​യ​ർ ഫി​ക്സി​ങ് സ്ഥാ​പ​ന​ത്തി​നാ​ണ് പി​ഴ ചു​മ​ത്തി​യ​ത്. വ​ലി​യ തോ​തി​ൽ മു​ടി വെ​യി​സ്റ്റ് ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്നു. മാ​ലി​ന്യ​ത്തി​ൽ നി​ന്ന് ല​ഭി​ച്ച ബി​ല്ലു​ക​ളും മ​റ്റും പ​രി​ശോ​ധി​ച്ചാ​ണ് സ്ഥാ​പ​നം തി​രി​ച്ച​റി​ഞ്ഞ​ത്. കൂ​ടു​ത​ൽ പ​രി​ശോ​ധ​ന ന​ട​ത്തി വ​രു​ക​യാ​ണെ​ന്നും മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും സെ​ക്ര​ട്ട​റി രാ​മ​ദാ​സ് അ​റി​യി​ച്ചു.

വ​ലി​ച്ചെ​റി​യ​ൽ മു​ക്ത കേ​ര​ളം പ​ദ്ധ​തി പ്ര​കാ​രം ഈ ​ഭാ​ഗ​ത്ത് നി​ന്ന് നേ​ര​ത്തേ വ​ൻ തോ​തി​ൽ മാ​ലി​ന്യം നീ​ക്കം ചെ​യ്യു​ക​യും പ​രി​സ​രം ശു​ചീ​ക​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. 8600 കി​ലോ മാ​ലി​ന്യ​മാ​ണ് ഇ​വി​ടെ നി​ന്നു ശേ​ഖ​രി​ച്ച് ക്ലീ​ൻ കേ​ര​ള ക​മ്പ​നി​ക്ക് കൈ​മാ​റി​യ​ത്. പൂ​വ​ത്തുംക​ട​വ് പാ​ല​ത്തി​ന് ഇ​രു​വ​ശ​ത്തും ഗ്രി​ല്ലു​ക​ൾ സ്ഥാ​പി​ക്കാ​ൻ പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യും പാ​ല​ത്തി​ൽ ലൈ​റ്റു​ക​ളും കാ​മ​റ​യും വെ​ക്കാ​ൻ ന​ട​പ​ടി​ക​ൾ പ​ഞ്ചാ​യ​ത്ത് സ്വീ​ക​രി​ച്ചു​വ​രു​ന്ന​താ​യും പ്ര​സി​ഡ​ന്റ് സീ​ന​ത്ത് ബ​ഷീ​ർ അ​റി​യി​ച്ചു.

Tags:    
News Summary - waste dump in kanoli canal- fine for the shop

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-24 05:58 GMT