അതിരപ്പള്ളി: പ്രഭാത സമയങ്ങളിൽ സഞ്ചാരികൾക്ക് അതിരപ്പിള്ളി വെള്ളച്ചാട്ടം മിക്കവാറും ദയനീയ കാഴ്ചയാകുന്നു. വേനലായതോടെയാണ് വെള്ളച്ചാട്ടം ശോഷിച്ച അവസ്ഥയിലായത്. ഇതോടെ സഞ്ചാരികൾ നിരാശയിലാണ്. മഴക്കാലത്ത് രൗദ്രമായ മുഴക്കത്തോടെ നിറഞ്ഞൊഴുകാറുള്ള അതിരപ്പിള്ളി ഒന്നോ രണ്ടോ ചാലുകളായി ഒഴുകുന്നു. കുറച്ചുനാളായി അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ സ്ഥിതി ഇതാണ്. പുഴയുടെ മേൽത്തട്ടിൽ പലപ്പോഴും പാറക്കെട്ടുകൾ ദൃശ്യമാണ്.
വേനൽ ശക്തമായതോടെ പെരിങ്ങൽകുത്ത് ജലസംഭരണിയിൽ വെള്ളം കുറവാണ്. ഉച്ചതിരിഞ്ഞ് മാത്രമാണ് വെള്ളച്ചാട്ടം അൽപമെങ്കിലും തെളിയുന്നത്. വൈകീട്ടാണ് പുഴയിൽ വെള്ളം എത്തുന്നത്. ഏതാണ്ട് പുലർച്ച മൂന്നുമുതൽ വെള്ളം കുറയുകയാണ്. പിന്നീട് ഉച്ചതിരിഞ്ഞ് മാത്രമാണ് വെള്ളമെത്തുന്നത്. വെള്ളച്ചാട്ടത്തിന്റെ ദയനീയ സ്ഥിതി വിനോദ സഞ്ചാര മേഖലയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.