representational image

വൈദ്യുതിവേലിയും ഏശുന്നില്ല; കള്ളിച്ചിത്ര കോളനിയിൽ കാട്ടാന വിളയാട്ടം

ആമ്പല്ലൂർ: വരന്തരപ്പിള്ളി നടാമ്പാടം കള്ളിച്ചിത്ര ആദിവാസി കോളനിയിൽ കാട്ടാനകൾ വൈദ്യുതിവേലി തകർത്ത് കൃഷി നശിപ്പിച്ചു. തിങ്കളാഴ്ച പുലർച്ച 12നായിരുന്നു സംഭവം. കോളനിയുടെ ഒരുവശത്തെ വൈദ്യുതിവേലി തകർത്ത രണ്ട് കാട്ടാനകളാണ് കൃഷി നശിപ്പിച്ചത്. വാഴയും കവുങ്ങും വ്യാപകമായി നശിപ്പിച്ചു.

സമീപത്തെ ചെക്ക്ഡാമിലൂടെയും ആനകൾ കോളനിക്കകത്ത് കടക്കുന്നുണ്ട്. ഒരുവശത്ത് കാട്ടാനകളെ തുരത്തിയെന്ന് അവകാശപ്പെടുമ്പോഴും തോട്ടങ്ങളിലും കോളനി പ്രദേശങ്ങളിലും കാട്ടാനകൾ അക്രമം തുടരുന്നുണ്ട്. അധികൃതർ അടിയന്തരമായി നടപടി കൈക്കൊള്ളണമെന്ന് ട്രൈബൽ വർക്കേഴ്സ് യൂനിയൻ സംസ്ഥാന സെക്രട്ടറി എം.എൻ. പുഷ്പൻ ആവശ്യപ്പെട്ടു.

Tags:    
News Summary - wild elephant menace in kallichithra colony

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.