പട്ടിക്കാട്: വഴുക്കുംപാറ തോണിക്കൽ പ്രദേശത്ത് വീണ്ടും കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു. മേക്കാട്ടിൽ വർഗീസിന്റെ 50ഓളം തെങ്ങിൻ തൈകൾ, ഐനി പ്ലാവ്, മേക്കാട്ടിൽ പൈലിയുടെ 150ൽ അധികം വാഴകൾ, അഞ്ച് തെങ്ങിൻ തൈകൾ, നാല് കവുങ്ങ് എന്നിവയാണ് കാട്ടാനക്കൂട്ടം നശിപ്പിച്ചത്. കഴിഞ്ഞദിവസം രാത്രിയിലാണ് കാട്ടാനക്കൂട്ടം നാശം വിതച്ചത്. രണ്ടുവർഷത്തെ ഇടവേളക്കുശേഷം കഴിഞ്ഞ ഓണക്കാലം മുതലാണ് കാട്ടാനകൾ പ്രദേശത്ത് എത്തി കൃഷികൾ നശിപ്പിക്കുന്നത് എന്ന് കർഷകർ പറഞ്ഞു.
പലതവണ വനംവകുപ്പിൽ പരാതി നൽകിയിട്ടും വന്യജീവികളിൽ നിന്നും യാതൊരു സംരക്ഷണവും നൽകുന്നില്ല എന്നും ഇതുവരെ നഷ്ടപരിഹാരം ലഭിച്ചിട്ടില്ലന്നും കർഷകർ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് അംഗം കെ.പി. ചാക്കോച്ചൻ, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.എം. പൗലോസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു.
സംസ്ഥാനതലത്തിൽ തന്നെ വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായിട്ടും ജ നങ്ങളുടെ സ്വത്തിനും ജീവനും വിലകൽപ്പിക്കാതെ സംസ്ഥാന സർക്കാർ മുന്നോട്ടുപോവുകയാണ് എന്നും എത്രയും പെട്ടെന്ന് ഉചിതമായ നടപടികൾ എടുക്കണമെന്നും കെ.എം. പൗലോസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.