തൊഴിലിടങ്ങളിൽ ഇനി ആശങ്കയില്ല: തൃശൂർ ജില്ലയിലും ശിശു പരിപാലന കേന്ദ്രങ്ങൾ

തൃശൂർ: തൊഴിൽ ചെയ്യുന്ന അമ്മമാർക്ക് കുഞ്ഞിനായുള്ള ശിശു പരിപാലന കേന്ദ്രങ്ങൾ ജില്ലയിലും ഒരുങ്ങുന്നു. സംസ്ഥാന സർക്കാറിന്റെ 'തൊഴിലിടങ്ങളിൽ ശിശു പരിപാലന കേന്ദ്രം' പദ്ധതിയുടെ ഭാഗമായി വെള്ളാനിക്കര കാർഷിക സർവകലാശാലയിലും മുളങ്കുന്നത്തുക്കാവ് മെഡിക്കൽ കോളജിലുമാണ് കേന്ദ്രങ്ങൾ തുടങ്ങുന്നത്.

വനിത ശിശു വികസന വകുപ്പിന് കീഴിൽ സംസ്ഥാനത്ത് പുതുതായി ആരംഭിക്കുന്ന 25 കേന്ദ്രങ്ങളിൽ രണ്ടെണ്ണമാണ് ജില്ലയിലേത്. വെള്ളാനിക്കര കാർഷിക സർവകലാശാലയിലെ കേന്ദ്രം ഈ മാസം പ്രവർത്തനം ആരംഭിക്കും. കേന്ദ്രത്തിൽ അനുബന്ധ സൗകര്യങ്ങൾ ഒരുക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

ശിശു സൗഹൃദ ഫർണിച്ചറുകള്‍, ബേബി മോണിറ്ററിങ് ഉപകരണങ്ങള്‍, ഫ്രിഡ്ജ്, വാഷിങ് മെഷീന്‍, ഗ്യാസ് സ്റ്റൗ, ഗ്യാസ് കണക്ഷന്‍, പാചകത്തിനുള്ള പാത്രങ്ങള്‍, ബ്രെസ്റ്റ് ഫീഡിങ് സ്പേസുകള്‍, ക്രഡില്‍സ്, കളിപ്പാട്ടങ്ങള്‍, മറ്റ് ഉപകരണങ്ങള്‍ എന്നിവ വാങ്ങുന്നതിന് ആവശ്യമായ തുക ജില്ല വനിത ശിശുവികസന ഓഫിസര്‍മാര്‍ക്ക് അനുവദിച്ചു.

കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടല്‍ പ്രോത്സാഹിപ്പിക്കുന്നതിനും അതിനുള്ള സൗകര്യങ്ങള്‍ പൊതുയിടങ്ങളില്‍ ഒരുക്കുന്നതിനുമാണ് തൊഴിലിടങ്ങളില്‍ ശിശു പരിപാലന കേന്ദ്രം പദ്ധതി നടപ്പിലാക്കുന്നത്. നാഷണല്‍ ക്രഷ് സ്കീം അനുസരിച്ച് ശിശുക്ഷേമ സമിതി മുഖേനയാണ് കേന്ദ്രം പ്രവര്‍ത്തിക്കുക. കുട്ടികളെ കരുതി തൊഴിൽ ഉപേക്ഷിക്കേണ്ടിവരുന്ന അമ്മമാർക്ക് പദ്ധതി ഏറെ ഗുണം ചെയ്യുമെന്ന് ജില്ല വനിത ശിശു വികസന ഓഫിസർ പി. മീര പറഞ്ഞു. 

Tags:    
News Summary - Worry no more about jobs-Child care centers in Thrissur district too

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.