മു​ന​വ്വ​ർ മു​സ്ത​ഫ

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച യു​വാ​വ് അ​റ​സ്​​റ്റി​ൽ

ചാ​വ​ക്കാ​ട്: പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത കു​ട്ടി​യെ വി​വാ​ഹം വാ​ഗ്​​ദാ​നം ന​ൽ​കി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച്​ ഗ​ർ​ഭി​ണി​യാ​ക്കി​യ കേ​സി​ൽ യു​വാ​വ് അ​റ​സ്​​റ്റി​ൽ. ചേ​റ്റു​വ പ​ണി​ക്ക​വീ​ട്ടി​ൽ ക​ല്ലു​പ​റ​മ്പി​ൽ വീ​ട്ടി​ൽ മു​ന​വ്വ​ർ മു​സ്ത​ഫ​യെ​യാ​ണ് (22) ചാ​വ​ക്കാ​ട് പൊ​ലീ​സ് അ​റ​സ്​​റ്റ് ചെ​യ്ത​ത്. പെ​ൺ​കു​ട്ടി​യു​മാ​യി സ്നേ​ഹ​ബ​ന്ധ​ത്തി​ലാ​യ പ്ര​തി ഗ​ർ​ഭി​ണി​യാ​ണെ​ന്ന് അ​റി​ഞ്ഞ ശേ​ഷം ഒ​ഴി​ഞ്ഞു​മാ​റു​ക​യാ​യി​രു​ന്നു. പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ക്‌​സോ നി​യ​മ​പ്ര​കാ​ര​മാ​ണ് കേ​സ് ര​ജി​സ്​​റ്റ​ർ ചെ​യ്ത​ത്‌.

കു​ന്നം​കു​ളം എ.​സി.​പി ടി.​എ​സ്. സി​നോ​ജി​െൻറ നി​ർ​ദേ​ശ​പ്ര​കാ​രം പ്രി​ൻ​സി​പ്പ​ൽ എ​സ്.​ഐ യു.​കെ. ഷാ​ജ​ഹാ​ൻ, എ​സ്.​ഐ​മാ​രാ​യ സി​നോ​ജ്, ആ​ന​ന്ദ്, എ.​എ​സ്.​ഐ സ​ജി​ത്ത്, സു​നു, സി.​പി.​ഒ​മാ​രാ​യ ശ​ര​ത്ത്, സ​തീ​ഷ്, മി​ഥു​ൻ, വ​നി​താ സി.​പി.​ഒ​മാ​രാ​യ സു​ശീ​ല, സൗ​ദാ​മി​നി എ​ന്നി​വ​രു​ടെ സം​ഘം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടാ​ൻ ക​ഴി​ഞ്ഞ​ത്‌. അ​റ​സ്​​റ്റ് ചെ​യ്ത പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.