മാള: ജലാശയത്തിൽ മുങ്ങി താഴ്ന്ന പ്ലസ് ടു വിദ്യാർഥിയുടെ ജീവൻ രക്ഷിച്ച് യുവാവ്. മാള പള്ളിപ്പുറം പാങ്കുളം ജലാശയത്തിൽ ഞായറാഴ്ചയാണ് സംഭവം. പൊയ്യ പഞ്ചായത്ത് പൂപ്പത്തി പാട്ടുകുളങ്ങര സുശീലെൻറ മകൻ കൃഷ്ണകുമാറിനെയാണ് (17) താണികാട് മംഗലത്ത് സതീഷ് (38) രക്ഷപ്പെടുത്തിയത്.
കൃഷ്ണകുമാർ അയൽവാസികളായ മണപ്പുറത്ത് രാധാകൃഷ്ണെൻറ മകൻ അതുൽ (15), കണ്ടംകുളത്തി പരേതനായ സുനിലിെൻറ മകൻ അനുറാം (17) കിഴക്കൻ വീട്ടിൽ മണിയുടെ മകൻ ജഗൻ (17) എന്നിവരോടൊപ്പമാണ് കുളിക്കാൻ വേണ്ടി പാങ്കുളത്തിൽ എത്തിയത്. 150 മീറ്ററോളം നീളമുള്ള ജലാശയത്തിെൻറ മറുകരയിൽ അനുറാം നീന്തി കയറി. പിറകെ ജഗൻ, അതുൽ എന്നിവർക്കൊപ്പം നീന്തിയ കൃഷ്ണകുമാർ മുങ്ങിപ്പോവുകയായിരുന്നു.
കുട്ടികൾ ഒച്ചെവച്ചതിനെ തുടർന്ന് സമീപത്ത് കരിങ്കൽ ജോലി ചെയ്തുകൊണ്ടിരുന്ന സതീഷ് ഓടിയെത്തി കുളത്തിൽ ചാടി കൃഷ്ണകുമാറിനെ രക്ഷപ്പെടുത്തി. പ്രഥമ ശുശ്രൂഷ നൽകി ഉടൻ മാള സർക്കാർ ആശുപത്രിയിൽ എത്തിച്ചു. സതീഷിെൻറ സന്ദർഭോചിതമായ ഇടപെടലാണ് ഒന്നിലേറെ വിദ്യാർഥികളുടെ ജീവൻ രക്ഷിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.