തൃശൂർ: ഇരിങ്ങാലക്കുടയിൽ രണ്ട് പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ ഫോർമലിൻ കലർന്നത് അബദ്ധത്തിലാവാമെന്ന് പൊലീസ് പ്രാഥമിക നിഗമനം. കൂടുതൽ വ്യക്തതക്കായി സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയാണ് പൊലീസ്. ചന്തക്കുന്ന് കണ്ണമ്പിള്ളി വീട്ടിൽ നിശാന്ത്. എടതിരിഞ്ഞി അണക്കത്തിപ്പറമ്പിൽ ബിജു എന്നിവരാണ് കഴിഞ്ഞ ദിവസം മദ്യം കഴിച്ച് അവശനിലയിലായി മരിച്ചത്. നിശാന്തിെൻറ രണ്ട് കടകളിലെ ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു.
അസ്വാഭാവികമായി ഒന്നും അറിയാനായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. ഈ സാഹചര്യത്തിൽ മദ്യത്തിലേക്ക് വെള്ളമാണെന്ന് കരുതി അബദ്ധത്തില്‍ ഫോർമലിൻ ചേർത്തതാണെന്ന നിഗമനത്തിൽ പൊലീസ് എത്തിയിരിക്കുന്നത്. വൈകീട്ടാണ് ഇരുവരും ചേർന്ന് മദ്യപിക്കുന്നത്. റോഡിനോട് ചേർന്നാണ് ഇരുവരുടെയും കടകൾ. മറ്റ് യാത്രക്കാർക്ക് സംശയം തോന്നാതിരിക്കാൻ വെള്ളത്തിന് അരികിലായി തന്നെ വെച്ചിരുന്ന ഫോർമലിൻ ഇരുട്ടിൽ മാറിയതാവാമെന്നാണ് കരുതുന്നത്.
ഫോർമലിൻ ഇവർക്ക് ലഭിച്ചതിെൻറ ഉറവിടവും കഴിക്കാനുണ്ടായ സാഹചര്യവുമാണ് പൊലീസ് അന്വേഷിക്കുന്നത്. കോഴി ഫാമുകളിൽ അണുനശീകരണത്തിന് ഇത് ഉപയോഗിക്കാറുണ്ട്. രൂക്ഷമായ ഗന്ധവും എരിച്ചിലും ഉണ്ടാക്കുന്ന ദ്രാവകമാണ് ഫോർമലിൻ. ഫോർമലിൻ അൽപം മാത്രം സൂക്ഷിച്ചിരുന്ന കുപ്പിയിലേക്ക് അറിയാതെ വെള്ളം നിറച്ചതിനാലാകും മദ്യപിക്കുന്നതിനിടെ തീവ്രത ഇരുവരും അറിയാതിരുന്നത് എന്നാണ് കരുതുന്നത്. ഫോർമലിൻ സൂക്ഷിക്കാൻ ലൈസൻസ് ആവശ്യമില്ലാത്തിനാൽ ഉറവിടം കണ്ടെത്തുന്നതും പ്രയാസകരമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.