പറമ്പിക്കുളം: കടുവ സങ്കേതത്തിൽ കടുവയെ ചത്തനിലയിൽ കണ്ടെത്തി. പറമ്പിക്കുളം വനം വകുപ്പിന്റെ പഴയ ക്വാർട്ടേഴ്സ് ഭാഗത്താണ് ജഡം കണ്ടെത്തിയത്. ശരീരത്തിൽ മുറിവുകളുണ്ട്. ഈ പരിസരത്ത് സ്വാഭാവിക മുറിവുകളോടെ കടുവയുടെ സഞ്ചാരമുണ്ടായിരുന്നതായി വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നതാണെന്ന് അധികൃതർ പറഞ്ഞു.
നാഷനൽ ടൈഗർ കൺസർവേഷൻ അതോറ്റിയുടെ (എൻ.ടി.സി.എ) മാനദണ്ഡങ്ങൾക്ക് വിധേയമായി ബുധനാഴ്ച പോസ്റ്റ്മോർട്ടം നടത്തും. എൻ.ടി.സി.എയുടെ പ്രതിനിധികൾക്കൊപ്പം രണ്ട് വെറ്ററിനറി സർജന്മാരും വനം വകുപ്പിന്റെ മുതിർന്ന ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘമാണ് പോസ്റ്റുമോർട്ടത്തിന് നേതൃത്വം നൽകുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.