​േഡറ്റാ എൻട്രി ഓപറേറ്റർ നിയമനം

തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളജിൽ സ്റ്റേറ്റ് ബോർഡ് ഓഫ് മെഡിക്കൽ റിസർച് (എസ്.ബി.എം.ആർ) വിഭാഗത്തിലേക്ക്​ ഓഫിസ് അസിസ്റ്റന്റ് കം ​േഡറ്റാ എൻട്രി ഓപറേറ്ററെ കരാർ നിയമനപ്രകാരം നിയമിക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു. ഒഴിവുകളുടെ എണ്ണം: ഒന്ന്. അവശ്യ യോഗ്യത: പ്ലസ് ടു, കമ്പ്യൂട്ടർ പരിശീലനം. ​േഡറ്റാ എൻട്രി ഓപറേറ്റർ ആൻഡ് ഓഫിസ് അസിസ്റ്റന്റായി സേവനമനുഷ്ഠിച്ച പരിചയമുള്ളവർക്ക് മുൻഗണന. കരാർ കാലാവധി ആറു മാസം. ജനനതീയതി, വിദ്യാഭ്യാസയോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷകൾ 25ന് വൈകീട്ട് മൂന്നിന് മുമ്പായി അപേക്ഷകൾ തിരുവനന്തപുരം മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ തപാൽ വഴിയോ, ഇ-മെയിൽ വഴിയോ, നേരിട്ടോ നൽകണം. നിശ്ചിത സമയം കഴിഞ്ഞുകിട്ടുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. അപേക്ഷകൾ പരിശോധിച്ച് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അഭിമുഖം നടത്തും. ഇന്റർവ്യൂവിന് യോഗ്യരായവർക്ക് മെമ്മോ അയക്കുന്നതാണ്. തസ്തികയുടെ പേര്, അപേക്ഷകരുടെ മേൽവിലാസം, ഇ-മെയിൽ വിലാസം, മൊബൈൽ നമ്പർ എന്നിവ അപേക്ഷയിൽ വ്യക്തമായി രേഖപ്പെടുത്തണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.