കേരള ലോകായുക്തയിൽ കേസ് ഫയലിങ്​ വർധിച്ചു

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ലോ​കാ​യു​ക്ത​യി​ൽ ഫ​യ​ൽ ചെ​യ്യ​പ്പെ​ടു​ന്ന കേ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ സ​മീ​പ​കാ​ല​ത്തു​ണ്ടാ​യ വ​ർ​ധ​ന​വി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ലും പ​രാ​തി​ക്കാ​രു​ടെ​യും അ​ഭി​ഭാ​ഷ​ക​രു​ടെ​യും ആ​വ​ശ്യം പ​രി​ഗ​ണി​ച്ചും ജ​നു​വ​രി ഒ​ന്നി​ന് വെ​ക്കേ​ഷ​ൻ സി​റ്റി​ങ്​ ന​ട​ത്തും. ലോ​കാ​യു​ക്ത ജ​സ്റ്റി​സ് എ​ൻ. അ​നി​ൽ​കു​മാ​ർ കേ​സു​ക​ൾ പ​രി​ഗ​ണി​ക്കും.

ര​ണ്ട്​ ഉ​പ​ലോ​കാ​യു​ക്ത​മാ​രു​ടെ​യും അ​ഭാ​വ​ത്തി​ൽ ആ​ഗ​സ്റ്റ് മു​ത​ൽ ലോ​കാ​യു​ക്ത ജ​സ്റ്റി​സ് എ​ൻ. അ​നി​ൽ​കു​മാ​റാ​ണ് സിം​ഗി​ൾ ബെ​ഞ്ച് കേ​സു​ക​ൾ പ​രി​ഗ​ണി​ച്ചു​വ​രു​ന്ന​ത്. ഈ ​ചു​രു​ങ്ങി​യ കാ​ല​യ​ള​വി​ൽ 270 പു​തി​യ കേ​സു​ക​ളാ​ണ് സിം​ഗി​ൾ ബെ​ഞ്ചി​ൽ ഫ​യ​ൽ ചെ​യ്യ​പ്പെ​ട്ടി​ട്ടു​ള്ള​ത്. 2024ലെ ​പു​തി​യ കേ​സു​ക​ളു​ടെ ഫ​യ​ലി​ങ്​ 362 ക​ഴി​ഞ്ഞു. സ്വ​ത്തു​വി​വ​രം നി​ശ്ചി​ത സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ സ​മ​ർ​പ്പി​ക്കു​ന്ന​തി​ൽ വീ​ഴ്ച​വ​രു​ത്തി​യ 791 പൊ​തു​പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ പ്രോ​പ്പ​ർ​ട്ടി സ്റ്റേ​റ്റ്മെ​ന്റ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ക്കാ​ല​യ​ള​വി​ൽ നോ​ട്ടീ​സ് അ​യ​ച്ചു.

ര​ണ്ട്​ ഉ​പ​ലോ​കാ​യു​ക്ത​മാ​ർ കൂ​ടി സ്ഥാ​നം ഏ​ൽ​ക്കു​ന്ന​തോ​ടെ കേ​ര​ള ലോ​കാ​യു​ക്ത​യി​ൽ ഫ​യ​ൽ ചെ​യ്യ​പ്പെ​ടു​ന്ന കേ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ കാ​ര്യ​മാ​യ വ​ർ​ധ​ന പ്ര​തീ​ക്ഷി​ക്കു​ന്നു. സ​ഹ​ക​ര​ണ സൊ​സൈ​റ്റി​ക​ളി​ലെ​യും സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ലെ​യും നി​ക്ഷേ​പം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും തി​രി​കെ ല​ഭി​ക്കു​ന്നി​ല്ല, സ്കൂ​ൾ ക​ലോ​ത്സ​വ ന​ട​ത്തി​പ്പി​ലെ കെ​ടു​കാ​ര്യ​സ്ഥ​ത, ലാ​ൻ​ഡ് ടാ​ക്സ് സ്വീ​ക​രി​ക്കു​ന്ന​തും പോ​ക്കു​വ​ര​വ് ചെ​യ്യു​ന്ന​തും നി​ര​സി​ക്ക​ൽ, സ​ഹ​ക​ര​ണ സൊ​സൈ​റ്റി​ക​ളു​ടെ​യും സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളു​ടെ​യും ഏ​ക​പ​ക്ഷീ​യ​മാ​യ റ​വ​ന്യൂ റി​ക്ക​വ​റി ന​ട​പ​ടി, പൊ​ലീ​സ് അ​തി​ക്ര​മം എ​ന്നി​വ​യെ​ല്ലാം പ​രാ​തി​ക​ളു​ടെ കൂ​ട്ട​ത്തി​ൽ ഉ​ൾ​പ്പെ​ടും.

കേ​സു​ക​ൾ ഫ​യ​ൽ ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ല​ളി​ത​മാ​ക്കി​യി​ട്ടു​ണ്ട്. ഫ​യ​ലി​ങ്ങി​ന്​ ക​ക്ഷി​ക​ളെ സ​ഹാ​യി​ക്കു​ന്ന​തി​ന്​ ഹെ​ൽ​പ് ഡെ​സ്ക് സം​വി​ധാ​ന​വും ഏ​ർ​പ്പെ​ടു​ത്തി. പ​രാ​തി ഫോം www.lokayuktakerala.com ​ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ൽ നി​ന്നും ഡൗ​ൺ​ലോ​ഡ് ചെ​യ്ത്​ ഉ​പ​യോ​ഗി​ക്കാം. പ​രാ​തി​ക​ൾ നി​യ​മ​സ​ഭ സ​മു​ച്ച​യ​ത്തി​ലെ ലോ​കാ​യു​ക്ത​യു​ടെ ഓ​ഫി​സി​ൽ നേ​രി​ട്ട് ഫ​യ​ൽ ചെ​യ്യു​ക​യോ ത​പാ​ൽ​വ​ഴി അ​യ​ച്ചു​ന​ൽ​കു​ക​യോ ചെ​യ്യാം. ക്യാ​മ്പ് സി​റ്റി​ങ്​ ന​ട​ക്കു​ന്ന ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട്, തൃ​ശൂ​ർ, കോ​ട്ട​യം ജി​ല്ല​ക​ളി​ൽ അ​ന്നേ ദി​വ​സം പു​തി​യ കേ​സു​ക​ൾ ഫ​യ​ൽ ചെ​യ്യു​ന്ന​തി​നു​ള്ള സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 0471 2300362, 2300495.

Tags:    
News Summary - Case filing has increased in Kerala Lokayukta

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.